
കൊച്ചി∙ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് ആർക്കും മാലിന്യം വലിച്ചെറിയാം. പറയുന്നത് കൊച്ചി നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വന്നുപോകുന്ന സ്ഥലങ്ങളിലൊന്നായ പനമ്പള്ളി നഗറിലെ സെൻട്രൽ പാർക്കിന്റെ കാര്യമാണ്.
ഉപയോഗ ശൂന്യമായ പാർക്കല്ല ഇത്. ഇപ്പോഴും ആളുകൾ പ്രഭാത സവാരിക്കും മറ്റും പാർക്കിനകത്തു കയറാറുണ്ട്.
എന്നാൽ തീർത്തും ഉപയോഗശൂന്യം എന്നു തോന്നിക്കും പാർക്കിനുള്ളിൽ കയറിയാൽ. പാർക്കിനു നടുവിലുള്ള പുൽത്തകിടി പുൽക്കാടായി മാറി.
ചുറ്റുമതിൽ പലയിടത്തും തകർന്നിരിക്കുകയാണ്. നവീകരണത്തിനൊ സൗന്ദര്യവൽക്കരണത്തിനൊ ഉള്ള ശ്രമങ്ങളൊന്നും ഇവിടെ നടത്തിയിട്ടുമില്ല.
സമീപത്തെ ‘ഫുഡ് സ്ട്രീറ്റിൽ’ നിന്നുള്ള മാലിന്യമാണു പാർക്കിനുള്ളിൽ തള്ളുന്നതെന്നാണു കോർപറേഷന്റെ വാദം.
രാത്രി ഇറച്ചി അടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ സമീപത്തെ ഭക്ഷണശാലകളിൽ നിന്നു ഇവിടെ തള്ളാറുണ്ടെന്നു കൗൺസിലർ അഞ്ജന രാജേഷ് പറഞ്ഞു. ജിസിഡിഎയാണു കടകൾക്ക് അനുമതി കൊടുത്തിരിക്കുന്നത്.
ഇത്തരം പ്രവണതകൾ പലതവണ ജിസിഡിഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. കടകളിൽ പോയി നേരിട്ടും പറഞ്ഞിരുന്നു.
ഇനി നോട്ടിസ് നൽകുമെന്നും അവർ പറഞ്ഞു. ഭക്ഷണാവശിഷ്ടവും മറ്റും പാർക്കിൽ കിടക്കുന്നതിനാൽ നഗരസഭയുടെ ശുചീകരണ തൊഴിലാളികൾക്കും ഇതു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
രാത്രി ജീവിതം (നൈറ്റ് ലൈഫ്) വളരെ സജീവമായുള്ള സ്ഥലമാണിത്.
പരിസരത്തുള്ള കടകളും ഏറെ വൈകി പ്രവർത്തിക്കാറുണ്ട്. എന്നാൽ ഇവിടങ്ങളിൽ രാത്രി എത്തുന്നവർ പരിസരം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നില്ല എന്നതു വ്യക്തമാണ്.
ഭക്ഷണപ്പൊതികളും പ്ലാസ്റ്റിക് കുപ്പികളുമെല്ലാം ഇവിടെ സ്ഥിരം കാഴ്ചയാണ്. പാർക്കിന്റെ സൗന്ദര്യവൽക്കരണത്തിനും നവീകരണത്തിനും നടപടി സ്വീകരിക്കുമെന്നു കൗൺസിലർ പറഞ്ഞു.
ജിസിഡിഎയുടെ ഉടമസ്ഥതയിലാണു പാർക്കെങ്കിലും അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]