
ഒരു ദശാബ്ദത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിൽ പുതിയ വാണിജ്യ ബാങ്കുകൾ വരുന്നു. പുതിയ ബാങ്കുകൾക്കുള്ള ലൈസൻസ് നൽകാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്.
ഇന്ത്യയിൽ വമ്പൻ ബാങ്കുകളുടെ എണ്ണം കൂട്ടണമെന്ന കേന്ദ്ര നിലപാടിന്റെ പശ്ചാത്തലത്തിൽ കൂടിയാണിത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ബാങ്കിങ് ലൈസൻസിനായി അപേക്ഷിക്കാമെന്ന് റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ വൻകിട എൻബിഎഫ്സികൾക്ക് ബാങ്കിങ് ലൈസൻസ് അനുവദിക്കാനും റിസർവ് ബാങ്ക് തയാറായേക്കും.
രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്ന വിധത്തിൽ ബാങ്കിങ് സേവനങ്ങൾ വിപുലമാക്കുന്നതിനാണ് നീക്കം. വാർത്തയുടെ വിശദാംശങ്ങളറിയാം: റഷ്യയിൽ നിന്നുള്ള ‘വിലകുറഞ്ഞ’ എണ്ണയ്ക്കു പിന്നാലെ ഇന്ത്യയിലേക്ക് വൻതോതിൽ കുതിച്ചൊഴുകി ബ്രസീലിന്റെയും അമേരിക്കയുടെയും ക്രൂഡ് ഓയിലുകൾ.
ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിലൊന്നായ ബ്രസീലിൽ നിന്ന് 80% വളർച്ചയോടെ പ്രതിദിനം 73,000 ബാരൽ ക്രൂഡ് ഓയിലാണ് 2025ന്റെ ആദ്യ പകുതിയിൽ (ജനുവരി-ജൂൺ) ഇന്ത്യ വാങ്ങിയതെന്ന് എസ് ആൻഡ് പി ഗ്ലോബലിന്റെ കണക്ക് വ്യക്തമാക്കി. 2024ലെ സമാനകാലത്ത് ബ്രസീലിൽ നിന്നുള്ള ഇറക്കുമതി 41,000 ബാരൽ വീതമായിരുന്നു.
വാർത്തയുടെ വിശദാംശങ്ങളറിയാം: ആഗോളസാമ്പത്തിക മേഖലയിൽ അനിശ്ചിതങ്ങള്ക്കിടെ വിദേശ സ്ഥാപക നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയെ കൈവിടുന്നു. ഫലമോ വിപണി തുടർച്ചയായ ഇടിവിലാണ്.
ജൂലൈ 11ന് അവസാനിച്ച കഴിഞ്ഞയാഴ്ച മാത്രം 4512 കോടി രൂപയുടെ വില്‍പ്പനയാണ് അവ നടത്തിയത്. തുടര്‍ച്ചയായി മൂന്ന് മാസം നിക്ഷേപം നടത്തിയതിനു ശേഷമാണ് ജൂലൈയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ലാഭമെടുപ്പ് നടത്തുന്നത്.ഈ വർഷത്തിന്റെ തുടക്കത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ തുടർച്ചയായ വിൽപ്പനക്കാരായിരുന്നു.
ഡോണൾഡ് ട്രംപ് വ്യാപാര തീരുവ മൂന്നു മാസത്തേയ്ക്ക് നീട്ടിവച്ചതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിലേയ്ക്ക് മടങ്ങി വരികയായിരുന്നു. ജൂലൈയിൽ ട്രംപ് തീരുവപ്രഖ്യാപനങ്ങള് വീണ്ടും തുടങ്ങിയതോടെ വിദേശ നിക്ഷേപകർ വിപണിയോട് വിട
പറയുകയാണ്. സമ്പന്നനാകണം, അതും എത്രയും പെട്ടെന്ന് എന്നാഗ്രഹിക്കുന്നവരാണ് പുതിയ തലമുറ.
പക്ഷേ തെറ്റായ വഴികളിലൂടെ പോയി തട്ടിപ്പിലും കടക്കെണിയിലും വീഴുകയാണ് പലരും. എന്നാൽ ഓഹരിയും മ്യൂച്വൽ ഫണ്ടും ഇൻഷൂറൻസും ഉപയോഗപ്പെടുത്തുകയും കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുകയും ചെയ്താൽ നിങ്ങൾക്കും സമ്പന്നനാകാം,10–12 വർഷം കൊണ്ട്.
അതിനുവേണ്ട തയ്യാറെടുപ്പുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റിന്റെ ലക്ഷ്യം.
കോഴിക്കോട് ഹോട്ടൽ റാവിസ് കടവിൽ ജൂലൈ 17 വ്യാഴാഴ്ച രാവിലെ 10 മുതൽ 5.30 വരെയാണ് പരിപാടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]