
കൊച്ചി ∙ കേരള ഹൈക്കോട്ട് അഡ്വക്കേറ്റ്സ് അസോസിയേഷനുമായി സഹകരിച്ച് മലയാള മനോരമ സമ്പാദ്യവും ധനകാര്യ സ്ഥാപനമായ ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡും ചേർന്ന് അഭിഭാഷകർക്കായി സൗജന്യ ഓഹരി – മ്യൂച്ചൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ സെമിനാർ നടത്തുന്നു.
ജൂലൈ 15-ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പരിപാടി ഹൈക്കോടതി ജസ്റ്റിസ് പി. എം.
മനോജ് ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ്സ് അസോസിയേഷൻ സെക്രട്ടറി അഡ്വ: എം.ആർ.
നന്ദകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡിഎസ്പി അസറ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഹെഡ് ഡിസ്ട്രിബ്യൂഷൻ) അസിസ്റ്റൻറ് വൈസ് പ്രസിഡന്റ് പി.
രാകേഷ് മുഖ്യപ്രഭാഷണം നടത്തും.
നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവും വിജയികൾക്ക് ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും നൽകും.
സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്. ഓഹരി വിപണിയെകുറിച്ച് ഡോ: വി.
കെ. വിജയകുമാർ എഴുതിയ മനോരമ ബുക്സിന്റെ പുസ്തകങ്ങൾ മികച്ച ഡിസ്ക്കൗണ്ടിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 99611 88401 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]