
പെരുമ്പാവൂർ∙ റോഡ് അപകടങ്ങൾ നടക്കുന്ന പ്രദേശങ്ങളിലൊന്നായ മണ്ണൂർ അന്നപൂർണ ജംക്ഷനിൽ വലിയ അപകട ഭീഷണിയുയർത്തി കാടും പടർപ്പും മൺകൂനയും.
എംസി റോഡിൽ നിന്നും വാളകത്തിനു തിരിയുന്ന ഭാഗത്താണ് അപകടാവസ്ഥ. കാഴ്ച മറയ്ക്കുന്ന രീതിയിൽ വർഷങ്ങളായി ഇവിടെ മൺകൂനയുണ്ട്. മഴക്കാലമായതോടെ രണ്ടാൾപ്പൊക്കത്തിൽ കാട് വളർന്നു.
മണ്ണൂരിൽ നിന്നു വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് റോഡിന്റെ ഒരു വശം പൂർണമായി കാണാൻ കഴിയാത്ത അവസ്ഥയാണ്.
റോഡിന്റെ പേരെഴുതിയ ബോർഡ് അടക്കം കാടു കയറി മറഞ്ഞു. ഒട്ടേറെ അപകട
മരണങ്ങൾ സംഭവിച്ച സ്ഥലത്ത് കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും തയാറാകണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]