
ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്നുള്ള കനത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നഷ്ടത്തിലേക്ക് വീണ് ഇന്ത്യൻ
. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് പ്രവേശിച്ചപ്പോൾ സെൻസെക്സുള്ളത് 404 പോയിന്റ് (-0.48%) താഴ്ന്ന് 82,098ൽ; നിഫ്റ്റി 107 പോയിന്റ് (-0.43%) ഇടിഞ്ഞ് 25,042ലും.
ഐടി ഓഹരികളുടെ തകർച്ചയാണ് വിപണികളെ തളർത്തുന്നത്.
നിഫ്റ്റി ഐടി സൂചിക 1.51% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതെത്തി. ഐടി ഓഹരികളിലാകെ സൃഷ്ടിച്ച വിൽപനസമ്മർദം വിപണിക്ക് ആഘാതമാകുകയായിരുന്നു.
ബിഎസ്ഇയിൽ ഇന്നു നഷ്ടത്തെ നയിക്കുന്നത് ഐടി കമ്പനികളാണ്.
2.08% നഷ്ടവുമായി ടെക് മഹീന്ദ്രയാണ് ഒന്നാമത്. ഇൻഫോസിസ് (-1.96%), ടിസിഎസ് (-1.77%), എച്ച്സിഎൽ ടെക് (-1.47%) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെ.
സൊമാറ്റോ (എറ്റേണൽ), സൺഫാർമ, ടൈറ്റൻ, എൻടിപിസി, ഐടിസി, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയവ 0.14% മുതൽ 3.27% വരെ നേട്ടത്തിലേറിയെങ്കിലും വിപണിയുടെ മൊത്തത്തിലുള്ള വീഴ്ച തടയാനായില്ല. സൊമാറ്റോയുടെ സിഇഒയായി ആദിത്യ മംഗ്ലയെ കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു.
. ഇന്ത്യയുടെ പണപ്പെരുപ്പക്കണക്കുകൾ ഇന്നു പുറത്തുവരുമെന്ന സമ്മർദവുമുണ്ട്.
റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് വൈകിട്ടാണ് കേന്ദ്രം പുറത്തുവിടുക. മൊത്തവില (ഹോൾസെയിൽ) പണപ്പെരുപ്പം ജൂണിൽ 20 മാസത്തെ താഴ്ചയായ 0.13 ശതമാനത്തിലെത്തിയെന്ന് രാവിലെ കേന്ദ്രം വ്യക്തമാക്കി.
ക്രൂഡ് വില വർധിക്കുന്നതും ഡോളറിന്റെ കുതിപ്പും ഓഹരി വിപണികളെയും രൂപയെയും വലയ്ക്കുന്നുണ്ട്. രൂപ ഇന്നു ഡോളറിനെതിരെ 22 പൈസ ഇടിഞ്ഞ് 86.02ലാണ് വ്യാപാരം തുടങ്ങിയത്.
കേരള ഓഹരികൾ സമ്മിശ്രം
കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ ഇന്നു സമ്മിശ്ര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
5% ഉയർന്ന് അപ്പർ-സർക്യൂട്ടിലാണ് കേരള ആയുർവേദ. കിങ്സ് ഇൻഫ്ര, ഡബ്ല്യുഐപിഎൽ, മുത്തൂറ്റ് ക്യാപിറ്റൽ, ന്യൂമലയാളം സ്റ്റീൽ, സിഎസ്ബി ബാങ്ക് എന്നിവ 1-3% ഉയർന്നു.
നിറ്റ ജെലാറ്റിൻ, സഫ സിസ്റ്റംസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ബിപിഎൽ, കിറ്റെക്സ്, ഫാക്ട് തുടങ്ങിയവ 1-5.5% ഇടിഞ്ഞു.
റെക്കോർഡ് തകർത്ത് ബിറ്റ്കോയിൻ
ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില ആദ്യമായി 1.21 ലക്ഷം ഡോളർ ഭേദിച്ചു. സ്വയം ‘ക്രിപ്റ്റോ പ്രസിഡന്റ്’ എന്ന് വിളിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ക്രിപ്റ്റോകൾക്ക് അനുകൂലമായ നയം സ്വീകരിക്കാനൊരുങ്ങുന്നതും ട്രംപിന്റെ താരിഫ് നയങ്ങൾ സൃഷ്ടിക്കുന്ന ആശങ്കമൂലം ഓഹരി വിപണികൾ നേരിടുന്ന തളർച്ചയും ക്രിപ്റ്റോകളുടെ സ്വീകാര്യത കൂട്ടുകയാണ്.
2025ൽ ഇതുവരെ ബിറ്റ്കോയിൻ കുതിച്ചത് 29 ശതമാനമാണ്. രണ്ടാമത്തെ വലിയ ക്രിപ്റ്റോകറൻസിയായ എഥറിന്റെ വില 5-മാസത്തെ ഉയരമായ 3,048 ഡോളറിലെത്തി.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]