
കാലടി∙ ചെങ്ങലിൽ ബിഎസ്എൻഎൽ സബ് റീജനൽ ഓഫിസിന്റെ ചുറ്റുമതിൽ തകർന്നു വീഴാറായ നിലയിൽ. ചെങ്ങൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്ത് ബിഎസ്എൻഎൽ ഓഫിസിനോടു ചേർന്നുള്ള ഇടറോഡിലെ മതിലാണ് അപകട
ഭീഷണിയിൽ. മതിലിന്റെ പല ഭാഗവും റോഡിലേക്ക് . പലയിടത്തും വിള്ളലുകളുമുണ്ട്.
സ്വന്തം സ്ഥലത്ത് ബിഎസ്എൻഎൽ നിർമിച്ച മതിലിന് ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കാലടി ടൗണിലെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പലരും ഇതുവഴി പോകാറുണ്ട്.
ഇതുവഴി കാലടി ബസ് സ്റ്റാൻഡിലും പഞ്ചായത്ത് ഓഫിസിലും പുതിയ ചന്തയിലും എംസി റോഡിലും എളുപ്പത്തിലെത്താം.
ജയിലിന്റെ മതിലിനോടു സമാനമായ മതിലിന്റെ അരികിലൂടെ യാത്രക്കാർ ഭീതിയോടെയാണ് പോകുന്നത് . എസ്റ്റിമേറ്റ് തയാറാക്കി എത്രയുംവേഗം പുതിയ മതിൽ നിർമിക്കുമെന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പറയുന്നു.
പുതിയ മതിൽ നിർമിക്കുമ്പോൾ സഞ്ചാരത്തിനു കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉളളിലേക്ക് അൽപം നീക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]