
വാളയാർ ∙ സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിയ 15 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിൽ വിദേശത്തേക്കു മുങ്ങിയ പ്രതി ഉൾപ്പെടെ 4 പേരെ പ്രത്യേക അന്വേഷണസംഘം പിടികൂടി. തിരുവനന്തപുരം പൂന്തുറ സ്വദേശി ഫൈസൽ (38), വയനാട് മാനന്തവാടി സ്വദേശി സുലൈമാൻ (56), കൊച്ചി കലൂർ സ്വദേശി ഷാൻ എം.ഷെരീഫ് (41), കോഴിക്കോട് വടകര സ്വദേശി ലിഘ്നേഷ് (33) എന്നിവരെയാണ് എഎസ്പി രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
വാളയാറിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ മേയ് 25നാണ് കാറിൽ കടത്തിയ മെത്താംഫെറ്റമിൻ പിടിച്ചത്. അന്ന് കേസിൽ കാർ ഡ്രൈവർ നിസാർ അറസ്റ്റിലായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികളിലരാളായ ഫൈസൽ വിദേശത്തേക്ക് മുങ്ങിയെന്നു കണ്ടെത്തി. ഇയാൾക്കായി പൊലീസ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച വിദേശത്തു നിന്നു തിരിച്ചെത്തിയ ഫൈസലിനെ നെടുമ്പാശ്ശേരിയിൽ നിന്നു പൊലീസ് പിടികൂടി.
ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റു 3 പേരെ കൂടി കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
എഎസ്പി രാജേഷ്കുമാർ, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ബി.പ്രമോദ്, എഎസ്ഐ സുജയ് ബാബു, സീനിയർ സിപിഒമാരായ ആർ.രഘു, ജി.പ്രദീഷ്, എസ്.ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]