
ഇരിട്ടി∙ ദക്ഷിണേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലെ തീരപ്രദേശങ്ങളിൽ കണ്ടുവരുന്ന വെള്ളവയറൻ കടൽ പരുന്തിനെ (വൈറ്റ് ബ്രസ്റ്റഡ് സി ഈഗിൾ) ഇരിട്ടി എടക്കാനത്ത് കണ്ടെത്തി. ഫോറസ്റ്റർ സി.സുനിൽകുമാറാണ് കടൽ പരുന്തിനെ ക്യാമറയിൽ പകർത്തിയത്.ഈ പരുന്തുകളുടെ തല, വാൽ, ശരീരത്തിന്റെ കീഴ്ഭാഗം മുതലായവ വെളുത്ത നിറത്തിലും പുറം ഭാഗം ബ്രൗൺ നിറത്തിലോ കറുപ്പ് കലർന്ന നിറത്തിലോ ആയിരിക്കും.
കണ്ണുകളും കൊക്കും ഇരുണ്ട
നിറവും വാൽ ‘വി’ ആകൃതിയിലുമായിരിക്കും. കടലിലേക്ക് തള്ളി നിൽക്കുന്ന ഉയർന്ന വൃക്ഷങ്ങളിലോ പാറക്കെട്ടുകളിലോ ആയിരിക്കും ഇവ കൂട് കൂട്ടുന്നത്.പഴശ്ശി ജല സംഭരണി പ്രദേശത്തോട് ചേർന്ന എടക്കാനം പുഴയോരത്ത് ഇതിനു മുൻപ് 2 വെള്ള വരയൻ കടൽ പരുന്തുകളെ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് നിന്നു ക്യാമറയിൽ പതിയുന്നത് ആദ്യമായാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]