
നാഗർകോവിൽ∙ ജംക്ഷൻ (കോട്ടാർ) റെയിൽവേ സ്റ്റേഷനിൽ നടന്നു വരുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടിടങ്ങളിലായി പണിതുവരുന്ന പ്രവേശന കവാടങ്ങളുടെ നിർമാണം പുരോഗമിച്ചു വരുന്നു. 2023 ഓഗസ്റ്റിൽ നിർമാണം തുടങ്ങിയ വാഹനപാർക്കിങ്, യാത്രക്കാർക്കായുള്ള ശുചിമുറി, കുടിവെള്ള സൗക ര്യം, ബസ് ബേ, പ്രവേശന കവാടങ്ങൾ എന്നിവയുടെ പണികളാണ് നടന്നു വരുന്നത്. നാഗർകോവിൽ–കന്യാകുമാരി റോഡിൽ നിന്നു സ്റ്റേഷനിലേക്കു പോകുന്ന 2 റോഡുകളിലാണ് പ്രവേശന കവാടങ്ങൾ നിർമിക്കുന്നത്.
കോട്ടാർ കമ്പോളത്തിൽ നിന്ന് സ്റ്റേഷനിലേക്കു പോകുന്ന റോഡിൽ ഒരു കവാടവും മറ്റൊന്ന് കന്യാകുമാരിയിൽ നിന്നു നാഗർകോവിലിലേക്കു വരുന്ന വഴിയിൽ റയിൽവേ സ്റ്റേഷനിലേക്കു പോകുന്ന റോഡിലുമാണ് പണിയുന്നത്.
സിസിടിവി ക്യാമറകളും, വൈദ്യുതി വിളക്കുകളും ഇവയിൽ സ്ഥാപിക്കും. ഇൗ വർഷം അവസാനത്തോടെ പണി പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]