
രാമനാട്ടുകര∙ പാതയോരത്തെ തോടിനു പാർശ്വഭിത്തി ഇല്ലാത്തതിനാൽ ബൈപാസ് കോട്ടക്കുറുംബ റോഡിൽ അപകടം പതിയിരിക്കുന്നു. റോഡിനോട് ചേർന്ന് 3 മീറ്റർ വീതിയുള്ള തോടിന് ഇതുവരെ സുരക്ഷാഭിത്തി നിർമിച്ചിട്ടില്ല.
വാഹനങ്ങളുമായി വരുന്നവർക്ക് കണ്ണുതെറ്റിയാൽ തോട്ടിലേക്ക് വീഴും. ദേശീയപാതയിൽ നിന്നു കോട്ടക്കുറുംബ ക്ഷേത്രം, പുതുക്കോട് റോഡ്, അറപ്പൂൽനിലം, പെരുമ്പിൽതാഴം, സേവാമന്ദിരം കിഴക്കു ഭാഗങ്ങളിലേക്ക് പോകാവുന്ന വഴിയിലാണ് അപകടാവസ്ഥ.
കനത്ത മഴ പെയ്താൽ തോടിലെ ജല നിരപ്പ് റോഡിനു സമാനമായി എത്താറുണ്ട്.
റോഡും തോടും സമാനമായാൽ പിന്നെ ഇതുവഴിയുള്ള യാത്ര സുരക്ഷിതമല്ല. കോട്ടക്കുറുംബ ക്ഷേത്രത്തിലേക്കും മറ്റും അനേകം ആളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.
വഴിയാത്രക്കാർക്ക് അടി തെറ്റിയാൽ തോട്ടിലേക്ക് വീഴുന്ന അവസ്ഥയാണ്. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി യാത്രയും അപകടകരമാണ്. മഴക്കാലത്ത് ഭീതിയോടെയാണ് ഇതുവഴി നാട്ടുകാർ പോകുന്നത്. തോടിന് ഇരുമ്പ് കൈവരിയോ പാർശ്വ സുരക്ഷാ ഭിത്തിയോ നിർമിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]