
മൂവാറ്റുപുഴ∙ അധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപേ വാഹനങ്ങൾ പരിശോധിച്ച് സുരക്ഷാ സ്റ്റിക്കറുകൾ പതിപ്പിക്കുകയും ഡ്രൈവർമാർക്ക് സുരക്ഷാ പരിശീലന ക്ലാസ് നടത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടും സുരക്ഷ നിർദേശങ്ങൾ ലംഘിച്ച് വിദ്യാർഥികളുമായി വാഹനങ്ങളുടെ നെട്ടോട്ടം.സുരക്ഷാ പരിശോധനയ്ക്ക് എത്താതിരുന്ന വാഹനങ്ങളെയും സുരക്ഷാ ക്ലാസുകളിൽ പങ്കെടുക്കാതിരുന്ന ഡ്രൈവർമാരെയും സ്കൂൾ ഓട്ടത്തിന് അനുവദിക്കില്ലെന്നാണു മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നത്.എന്നാൽ ഇപ്പോൾ റോഡിലൂടെ ഓടുന്ന സ്കൂൾ വാഹനങ്ങൾ പരിശോധിക്കാൻ പോലും മോട്ടർ വാഹന വകുപ്പ് തയാറാകുന്നില്ല.
സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും വിദ്യാർഥികളുമായി സ്കൂൾ ഓട്ടം നടത്തുന്നത് നൂറുകണക്കിനു വാഹനങ്ങളാണ്. കഴിഞ്ഞ ദിവസം കമ്പിയിൽ തൂങ്ങി, വിദ്യാർഥിയുടെ ദേഹത്തിന്റെ പകുതി ഭാഗം പുറത്താക്കി, സീറ്റിനു പിറകിലുള്ള ഭാഗത്ത് കുട്ടികളെ ആടുമാടുകളെ പോലെ നിർത്തി പൊലീസ് സ്റ്റേഷനു മുന്നിലൂടെ പായുന്ന ഓട്ടോറിക്ഷയുടെ ദൃശ്യങ്ങൾ സഹിതം മോട്ടർ വാഹന വകുപ്പിനു പരാതി നൽകിയെങ്കിലും ഇത്തരം വാഹനങ്ങൾക്ക് എതിരെ നടപടി ഉണ്ടായിട്ടില്ല.സ്കൂൾ ബസുകളെ കൂടാതെ നൂറുകണക്കിന് ഓട്ടോറിക്ഷകളിലും വാനുകളിലും കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നുണ്ട്.
സ്കൂൾ അധികൃതരുടെ അറിവില്ലാതെയും അറിവോടെയും ഇത്തരത്തിൽ വാഹനങ്ങൾ ഉണ്ട്.
ഇവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് അപൂർവം വാഹനങ്ങളാണ്. ഇവയ്ക്കെതിരെ പരിശോധനകൾ നടപടികളോ ഉണ്ടാകുന്നില്ല. എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതർ നടപടികളുമായി രംഗത്ത് ഇറങ്ങുന്നത്.
മൂവാറ്റുപുഴയിലും പിറവത്തും നടന്ന മോട്ടർ വാഹന വകുപ്പിന്റെ പരിശോധനകളിലും ക്ലാസുകളിലും പങ്കെടുത്ത് 150 ഓളം സ്കൂൾ വാഹനങ്ങൾ മാത്രമാണ്. എന്നാൽ നൂറുകണക്കിനു വാഹനങ്ങളാണ് രാവിലെയും വൈകിട്ടും സ്കൂൾ വിദ്യാർഥികളെയും കുത്തിനിറച്ച് അധികൃതരുടെ മുന്നിലൂടെ പായുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]