
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിലേക്ക്.
പതിനായിരങ്ങളുടെ കണ്ണീര് പെയ്ത്തിനിടയില്‍ ഉമ്മൻ ചാണ്ടി എന്ന ജനനായകൻ ശാന്തമായി ഉറങ്ങുന്നു. ഇനി ഒരിക്കലും തിരിച്ചു വരാത്ത വഴികളില്‍ കൂടിയുള്ള അവസാന യാത്ര.
വിലാപയാത്രയില്‍ വഴിയോരങ്ങളില്‍ മുദ്രാവാക്യം വിളിച്ച് കണ്ഠമിടറി രാത്രി ഉടനീളം ഉറക്കമിളച്ച് കാത്തിരുന്നു ജനം, തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ.
നടൻ മമ്മൂട്ടി, സുരേഷ് ഗോപി അടക്കം വിവിധ തലങ്ങളിലും നേതാക്കള്‍ തിരുനക്കരയില്‍ എത്തി. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധിയും കേരളത്തില്‍ എത്തിയിട്ടുണ്ട്.
തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കുകാണാൻ തിരുനക്കരയിലേക്ക് ജനസാഗരമിരമ്പുന്ന കാഴ്ചയാണ് കോട്ടയത്തു നിന്ന് കാണാൻ സാധിക്കുന്നത്.
The post പ്രിയനേതാവിനെ ഒന്ന് കാണണം, അണമുറിയാതെ ജനസാഗരം; നേതാക്കളും പ്രധാന വ്യക്തികളും തിരുനക്കരയിൽ; രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തും; ആദരമർപ്പിക്കാൻ സിദ്ധരാമയ്യ എത്തും; പൊതുദർശനത്തിന് വിപുലമായ ക്രമീകരണം; അക്ഷരനഗരിയിൽ വൻ ജനസാഗരം…….! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]