
കോതമംഗലം∙ കോട്ടപ്പടി പഞ്ചായത്തിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം തുടരുന്നു. വെള്ളിയാഴ്ച രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വീടുകളും തകർത്തു.
വടക്കുംഭാഗം കവലയ്ക്കു സമീപം പുത്തൻപുരയ്ക്കൽ മോഹനൻ, അമ്മ കാർത്തിക എന്നിവരുടെ വീടുകളിലാണ് ആന നാശമുണ്ടാക്കിയത്.പന്ത്രണ്ടരയോടെ വളർത്തുനായയുടെ നിർത്താതെയുള്ള കുരകേട്ടു പുറത്തിറങ്ങിയ മോഹനന്റെ തൊട്ടരികിൽ ആനയെത്തി. ഓടി വീടിനകത്തു കയറി ഭാര്യ ഗ്ലാഡയെയും കൂട്ടി സമീപത്തു താമസിക്കുന്ന അമ്മയെയും വിളിച്ചുണർത്തി രക്ഷപ്പെടുകയായിരുന്നു.
ആന 2 വീടുകൾക്കിടയിലൂടെ കടക്കുന്നതിനിടെ മോഹനന്റെ വീടിന്റെ ഭിത്തി തകർന്നു.
മേൽക്കൂരയും പാത്രങ്ങളും നശിപ്പിച്ചാണ് ആന കടന്നുപോയത്. കാർത്തികയുടെ വീടിനും നാശമുണ്ട്.3 ദിവസമായി മേഖലയിൽ തമ്പടിച്ചിരിക്കുന്ന 6 ആനകളിൽ ഒന്നാണു വീടിനകത്തു കയറി നാശം വിതച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ഈ പിടിയാന പ്രശ്നമുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാത്രി റോഡിലൂടെയെത്തിയ ആന കർണൂർ കോലേക്കാട്ട് അനിൽ, മാമ്പിള്ളി ഇന്റീരിയർ സ്ഥാപനം നടത്തുന്ന നിതീഷ് എന്നിവരുടെ ബൈക്കുകൾക്കു നേരെ പാഞ്ഞടുത്തതോടെ ബൈക്ക് ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.
അനിലിന്റെ ബൈക്ക് നശിപ്പിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളി പൗത്തിൽ ജോയി റബർത്തോട്ടത്തിൽ വച്ച് ആന പാഞ്ഞടുത്തതോടെ ഓടിരക്ഷപ്പെട്ടു. കോട്ടപ്പാറ വനാതിർത്തി പങ്കിടുന്ന പ്ലാമുടി, കൂവക്കണ്ടം, കല്ലുളി, ഷാപ്പുംപടി, മൂന്നാംതോട്, വാവേലി, വടക്കുംഭാഗം, ചേലയ്ക്കാപ്പള്ളി, മുട്ടത്തുപാറ, ഉപ്പുകണ്ടം, ചീനിക്കുഴി പ്രദേശങ്ങളിൽ കാട്ടാന ഭീഷണിയിലാണ് ആളുകൾ കഴിയുന്നത്.
കൂടുതൽ മേഖലകളിലേക്കുള്ള ആനകളുടെ കടന്നുകയറ്റം തടയാൻ കഴിയാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]