
കോതമംഗലം∙ കക്കടാശേരി–കാളിയാർ റോഡിൽ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 28 പേർക്കു പരുക്കേറ്റു. കോതമംഗലം, മൂവാറ്റുപുഴ ആശുപത്രികളിലായി പ്രവേശിപ്പിച്ച പരുക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല.
പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്കു സമീപം ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം.
കാളിയാറിൽ നിന്നു മൂവാറ്റുപുഴയ്ക്കു പോയ ശ്രീലക്ഷ്മി ബസും പാചകവാതക സിലിണ്ടറുമായി പൈങ്ങോട്ടൂർ ഭാഗത്തേക്കു പോയ ലോറിയുമാണ് ഇടിച്ചത്. ലോറി മറ്റൊരു വാഹനത്തെ മറികടന്നു പോകുമ്പോഴായിരുന്നു അപകടം.
ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. പോത്താനിക്കാട് പൊലീസും നാട്ടുകാരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.
ഇന്നലത്തെ അപകട സ്ഥലത്തിനടുത്താണു കഴിഞ്ഞ 5നു സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചത്.
അന്നു മരിച്ച കടവൂർ മലേക്കുടിയിൽ ബിജു ജോസഫിന്റെ ഭാര്യയും മകനും ബസിൽ ഉണ്ടായിരുന്നു.
ഇരുവർക്കും ചെറിയ പരുക്കുണ്ട്. 20 പേരെ കോതമംഗലം സെന്റ് ജോസഫ്സ് (ധർമഗിരി) ആശുപത്രിയിലും ഒരാളെ മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലും 7 പേരെ മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചു.
പരുക്കേറ്റവരെ ആന്റണി ജോൺ എംഎൽഎ ആശുപത്രിയിൽ സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]