
ഷൊർണൂർ ∙ സംസ്ഥാന സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്കു നൽകുന്ന കായകൽപ പുരസ്കാരത്തിനു കുളപ്പുള്ളി നഗര പ്രാഥമികാരോഗ്യകേന്ദ്രം അർഹത നേടി. ജില്ലയിലെ ഏറ്റവും മികച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കു നൽകുന്ന 2 ലക്ഷം രൂപയുടെ പുരസ്കാരമാണ് ഇത്തവണ കുളപ്പുള്ളി ആതുര സേവനാലയത്തെ തേടിയെത്തിയത്. കായകൽപ പുരസ്കാര മാനദണ്ഡത്തിൽ 91.3 ശതമാനം മാർക്കാണ് ആശുപത്രി നേടിയത്.
88.2 മാർക്ക് നേടി കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം രണ്ടാം സ്ഥാനവും 85 മാർക്ക് നേടി കപ്പൂർ കുടുംബാരോഗ്യകേന്ദ്രം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇവർക്ക് 50,000 രൂപയാണ് അവാർഡ്. മുൻ മെഡിക്കൽ ഓഫിസർ ഡോ.ഫാത്തിമയുടെ നേതൃത്വത്തിലായിരുന്നു അന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
ശുചിത്വം, മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം എന്നിവയിൽ മികവു പുലർത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കാണു പുരസ്കാരം നൽകുന്നതെന്നു കുളപ്പുള്ളി നഗര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നിലവിലെ മെഡിക്കൽ ഓഫിസർ ഡോ.തസ്തിമ പറഞ്ഞു. 15 ജീവനക്കാരുള്ള പ്രാഥമികാരോഗ്യകേന്ദ്രം കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]