
പെരുമ്പാവൂർ ∙ ടൗണിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി ആവിഷ്കരിച്ച ബൈപാസിന്റെ നിർമാണം നിലച്ചു. നാറ്റ്പാക് തയാറാക്കിയ രൂപകൽപനയിലെ പിഴവാണ് കാരണം. മരുതു കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വരെ പാടശേഖരങ്ങളിലൂടെ മണ്ണിട്ടു നികത്തി വന്നപ്പോഴാണ് പിഴവ് ബോധ്യപ്പെട്ടത്.
പാടത്തിനടിയിൽ കളിമണ്ണായതിനാൽ കൂടുതൽ ബലപ്പെടുത്തൽ ആവശ്യമാണെന്നാണ് എൻജിനീയറിങ് വിഭാഗത്തിന്റെ കണ്ടെത്തൽ.
ഇതിന് 4.5 കോടിയോളം രൂപ അധിക ചെലവ്. ഇതിനായി കിഫ്ബിയെ സമീപിച്ചിരിക്കുകയാണ്. പാടശേഖരങ്ങളിലെ ബലക്ഷയമുള്ള കളിമണ്ണിന്റെ മുകളിൽ നിർമാണം നടത്തുമ്പോൾ പാലിക്കേണ്ട
അടിസ്ഥാന കാര്യങ്ങൾ അവഗണിച്ചാണ് 6 മാസം മുൻപു നിർമാണം ആരംഭിച്ചതെന്നാണ് ആക്ഷേപം.
അപാകത പലതവണ ചൂണ്ടിക്കാണിച്ചെങ്കിലും ഉദ്യോഗസ്ഥർ കേൾക്കാൻ തയാറായില്ല. ആ ഉദ്യോഗസ്ഥർ തന്നെയാണ് പ്രശ്നം ചൂണ്ടിക്കാണിച്ച് നിർമാണം നിർത്തിവയ്പിച്ചത്. റോഡ് ബലപ്പെടുത്തി നിർമാണം പുനരാരംഭിക്കാൻ കോടിക്കണക്കിനു രൂപ അധികം ചെലവാകും. അപാകതകൾ പരിഹരിച്ച് ബൈപാസ് നിർമാണം ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ നഗരസഭയിലെ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നു നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ പറഞ്ഞു. ഒന്നാം ഘട്ടത്തിന്റെ നിർമാണമാണ് തുടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]