കാസർകോട് ∙ ശസ്ത്രക്രിയയിലുണ്ടായ വീഴ്ചയ്ക്ക് ഒരുലക്ഷം രൂപ 6 ശതമാനം പലിശ സഹിതം നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. പടന്നക്കാട് കണിച്ചിറ തീർഥങ്കരയിലെ കെ. കൃഷ്ണന്റെ ഭാര്യ എൻ.
തങ്കമണി(44)യുടെ പരാതിയിൽ കാഞ്ഞങ്ങാട് കുശവൻകുന്ന് ലാപ്രോസ്കോപ്പിക് സർജറി സെന്റർ ഡോ. ശശിരേഖ, ഡോ.കെ.ശശിധര റാവു, മംഗളൂരു ഫാദർ മുള്ളർ മെഡിക്കൽ കോളജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എന്നിവരെ എതിർകക്ഷികളാക്കി നൽകിയ ഹർജിയിലാണ് വിധി.
അമിത രക്തസ്രാവം കാരണം 2013 സെപ്റ്റംബർ 22ന് ഡോ.
ശശിരേഖയും ഭർത്താവ് ഡോ. ശശിധര റാവുവും ചേർന്ന് തങ്കമണിയുടെ ഗർഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.
ശസ്ത്രക്രിയ കഴിഞ്ഞിട്ടും രക്തസ്രാവം ഉണ്ടായതിനാൽ 2013 ഒക്ടോബർ 10ന് വീണ്ടും ശശിരേഖയുടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
പിന്നീട് ഫാദർ മുള്ളർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ഓപ്പറേഷൻ സമയത്ത് ഉണ്ടായ ഇൻഫക്ഷൻ കാരണം ബ്ലാഡറിനുണ്ടായ പരുക്കാണ് രക്തസ്രാവം വീണ്ടും ഉണ്ടാകാൻ കാരണമായതെന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചത്.
മറ്റു ചികിത്സാരീതികൾ കൊണ്ട് രോഗം മാറ്റാമെന്നു രോഗിയോടു പറയാതെയാണ് ഡോക്ടർമാർ ഗർഭപാത്രം നീക്കിയതെന്നും ബ്ലാഡറിന് ഏറ്റ പരുക്കു കാരണം ഫിസ്റ്റുല ബാധിച്ചു വലിയ സാമ്പത്തിക ബാധ്യതയും മാനസിക ബുദ്ധിമുട്ടും ഉണ്ടായതായും കോടതി കണ്ടെത്തി.ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി പ്രസിഡന്റ് കെ. കൃഷ്ണൻ, അംഗം കെ.ജി.ബീന എന്നിവരാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ഹർജിക്കാരിക്കുവേണ്ടി അഡ്വ.യു.എസ്.ബാലൻ ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]