
പള്ളാത്തുരുത്തി ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ ആർച്ചിന്റെ കോൺക്രീറ്റിങ് ആരംഭിച്ചു. 3 ഘട്ടങ്ങളായിട്ടാണ് ആർച്ചിന്റെ കോൺക്രീറ്റിങ് നടത്തുന്നത്.
ഇതിൽ ആദ്യഘട്ടത്തിന്റെ കോൺക്രീറ്റിങ് ആണ് ഇന്നലെ പൂർത്തിയായത്. 72 മീറ്റർ നീളത്തിൽ നിർമിക്കുന്ന ആർച്ചിന്റെ 20 മീറ്റർ ഭാഗത്തെ കോൺക്രീറ്റിങ്ങാണു പൂർത്തിയായത്.
പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചാണു കോൺക്രീറ്റിങ് നടത്തിയത്.
ഇന്നലെ വൈകിട്ട് കോൺക്രീറ്റിങ് പൂർത്തിയായെങ്കിലും കോൺക്രീറ്റ് ഉറയ്ക്കാനുള്ള 12 മണിക്കൂർ സമയപരിധി വേണ്ടതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം ഇന്നു രാവിലെയാണു പുനഃസ്ഥാപിച്ചത്.ഒരു മാസത്തെ ഇടവേളയ്ക്കുശേഷം രണ്ടാംഘട്ടത്തിലെ കോൺക്രീറ്റിങ് നടത്തും.പള്ളാത്തുരുത്തിയിലെ നിലവിലുള്ള പാലം നിലനിർത്തിക്കൊണ്ടാണു പുതിയ പാലം നിർമിക്കുന്നത്.
ദേശിയ ജലപാത ചട്ടപ്രകാരം പഴയ പാലത്തിനെക്കാൾ ഉയർത്തിയാണു പുതിയ പാലം നിർമിക്കുന്നത്. സമീപനപാത ഒരേ നിരത്തിൽ തുടങ്ങി പുതിയ പാലം മുകളിലും പഴയതു താഴെയും വരുന്ന രീതിയിലാണു നിർമാണം.
ഓരോ പാലത്തിലൂടെയും ഒരു വശത്തേക്കു മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക. ഒക്ടോബറിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
ഇന്നലെ എസി റോഡിലൂടെ എത്തിയ ഒട്ടേറെ യാത്രക്കാർക്ക് ഗതാഗത നിയന്ത്രണം മൂലം വളരെ ബുദ്ധിമുട്ടു നേരിട്ടു.
മങ്കൊമ്പിലും പൂപ്പള്ളിയിലും ബാരിക്കേഡുകൾ വച്ചാണു ഗതാഗതം നിയന്ത്രിച്ചത്. നിർമാണ കരാർ കമ്പനി ജീവനക്കാർക്ക് ഒപ്പം പൊലീസും ഗതാഗതം നിയന്ത്രിക്കാൻ ഉണ്ടായിരുന്നു.
വഴി തിരിച്ചു വിടേണ്ടി വന്നതോടെ ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]