
കോഴിക്കോട്∙ ഇടതു സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളാകെയും നിഗൂഢതയോടെയാണന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) ഉത്തരമേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ കെ.വി.ടി.മുസ്തഫ അധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി, ട്രഷറർ സിദ്ദീഖ് പാറക്കോട്, സംസ്ഥാന ഭാരവാഹികളായ പി.കെ.അസീസ്, പി.കെ.എം.ഷഹീദ്, മണ്ടോടി ബഷീർ, ടി.കെ.പി.റഹൂഫ്, എ.പി.നാസർ, ടി.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ സംഗമം
കോഴിക്കോട്∙ കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാരിന്റെ നിരുത്തരവാദിത്തം കാരണം ഉടലെടുത്തതാണെന്ന് മുൻ കെഎച്ച്എസ്ടിയു സംസ്ഥാന പ്രസിഡന്റ് നിസാർ ചേലേരി അഭിപ്രായപ്പെട്ടു.
കെഎച്ച്എസ്ടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘കീം പ്രതിസന്ധി – സർക്കാരിന്റെ പിടിപ്പുകേട് ‘ എന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. വി.കെ.അബ്ദുറഹ്മാൻ, സി.എ.എൻ ഷിബിലി, എ.അബൂബക്കർ, കെ.കെ.ആലിക്കുട്ടി, ആർ.കെ.
ഷാഫി, ഷമീം അഹമ്മദ്, മുഹമ്മദ് അഷ്റഫ്, ലതീബ് കുമാർ, ഡോ.ഷാജിത എന്നിവർ നേതൃത്വം നൽകി.
വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് നയമില്ല:മായീൻ ഹാജി
കോഴിക്കോട്∙ വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് ഒരു നയമില്ലാത്തതിന്റെ തിക്തഫലമാണ് ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖല അനുഭവിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.മായീൻ ഹാജി പറഞ്ഞു. സർവകലാശാലകളിൽ നടക്കുന്നതും കീം എൻട്രൻസ് പരീക്ഷയുടെ ഫലത്തിൽ വന്ന ആശങ്കകളും വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന മാറ്റങ്ങളും ഈ നയമില്ലായ്മയുടെ ഉദാഹരണമാണ്.ചുമട്ടു തൊഴിലാളി യൂണിയൻ (എസ്ടിയു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ.മൂസക്കോയ ഹാജി സ്മാരക വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എ.ടി.അബ്ദു അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു.പോക്കർ, ദേശീയ വൈസ് പ്രസിഡന്റ് പി.എം.ഹനീഫ, ജില്ലാ ജനറൽ സെക്രട്ടറി എൻ.മുഹമ്മദ് നദീർ, എ.മുഹമ്മദ്, നൗഷാദ്, ജില്ലാ ഭാരവാഹികളായ സി.ജാഫർ സക്കീർ, എൻ.വി.മുഹമ്മദ് കബീർ, ഫെഡറേഷൻ ജില്ലാ ഭാരവാഹികളായ എം.വി.സമീർ, എ.എം.കെ.കോയ, പി.ആലിക്കോയ, കെ.പി.അലി അസ്കർ, കെ.പി.പി.മുസ്തഫ, നൗഫൽ വലിയങ്ങാടി എന്നിവർ പ്രസംഗിച്ചു.
കെഎസ്യു റോഡ് ഉപരോധിച്ചു
കോഴിക്കോട്∙ കീം റാങ്ക് ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചപ്പോൾ കേരള സിലബസിലെ കുട്ടികൾ റാങ്ക് ലിസ്റ്റിൽ പിന്നിലായതു സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ച് കെഎസ്യു ജില്ലാ കമ്മിറ്റി മന്ത്രി ആർ.ബിന്ദുവിന്റെ കോലം കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർജുൻ കറ്റയാട്ട്, സനൂജ് കരുവട്ടൂർ, സംസ്ഥാന സമിതി അംഗങ്ങളായ അർജുൻ പൂനത്ത്, റെനീഫ് മുണ്ടോത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പി.രാഗൻ, ഫായിസ് നടുവണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രവർത്തകരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]