എരുമേലി ∙ ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി മണിമല വില്ലേജിൽ ആരംഭിച്ച റവന്യു വകുപ്പ് ഫീൽഡ് സർവേ പൂർത്തിയാകുന്നു. അടുത്ത വ്യാഴാഴ്ച മുതൽ എരുമേലി തെക്ക് വില്ലേജിൽ സർവേ ആരംഭിക്കാനാണു റവന്യു വകുപ്പിന്റെ ആലോചന.
2നാണ് ചാരുവേലി ഭാഗത്തു റവന്യു സർവേ ആരംഭിച്ചത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ നിന്ന് 1039.876 ഹെക്ടർ സ്ഥലമാണു വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.
4 മാസം കൊണ്ട് സർവേ പൂർത്തിയാക്കാനാണു വകുപ്പ് ലക്ഷ്യമിടുന്നത്.
മണിമല വില്ലേജിൽ ബ്ലോക്ക് നമ്പർ 19ൽ ഉൾപ്പെട്ട 73 പേരുടെ സ്ഥലങ്ങളിൽ സർവേ നടത്താൻ ഉണ്ടായിരുന്നു. സർവേ സമയത്ത് 2 ഉടമകൾ തർക്കം ഉന്നയിച്ചു.
ഇതോടെ ഇവരുടെ സർവേ മാറ്റിവച്ചു. മറ്റുള്ളവരുടെ സർവേ നടത്തിയതിനു ശേഷം മതി തങ്ങളുടെ സ്ഥലത്തു സർവേ എന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ നോട്ടിസ് നൽകിയ ശേഷം ഇവിടങ്ങളിലും സർവേ നടത്തുമെന്നു റവന്യു അധികൃതർ അറിയിച്ചു.
മുൻപു സ്ഥലത്തിന്റെ അതിർത്തികളിൽ സ്ഥാപിച്ചിരുന്ന കുറ്റികളിൽ ചിലതു കാണാതായിട്ടുണ്ടെന്നും റവന്യു അധികൃതർ പറഞ്ഞു. ആരെങ്കിലും പിഴുതുമാറ്റിയിരിക്കാം എന്നാണു നിഗമനം.
ഇവിടങ്ങളിൽ പകരം കുറ്റികൾ സ്ഥാപിക്കും.
മണിമല വില്ലേജിൽ 21–ാം ബ്ലോക്കിൽ ഉൾപ്പെട്ടതും ഗോസ്പൽ ഫോർ ഏഷ്യയും സർക്കാരും തമ്മിൽ ഉടമസ്ഥാവകാശ തർക്കം കോടതിയിൽ നിലനിൽക്കുന്ന 60.4375 ഹെക്ടർ സ്ഥലത്തും പിന്നീടു സർവേ നടത്തും. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ ഉൾപ്പെട്ട
366 പേരുടെ സ്ഥലത്താണ് വ്യാഴാഴ്ച മുതൽ സർവേ ആരംഭിക്കുന്നത്. ഇതിനു ശേഷം എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് പ്രദേശത്തും സർവേ നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]