
കാഞ്ഞങ്ങാട് ∙ അമൃതം പൊടിക്കു പുറമേ കുടുംബശ്രീ ജില്ലാ മിഷന്റെ മറ്റൊരു ഉൽപന്നംകൂടി വിപണിയിലേക്ക്. ‘അമൃതം ന്യൂട്രിമിക്സ്’ പുട്ടുപൊടിയാണ് വിപണിയിലേക്ക് എത്തുന്നത്.
പുട്ടുപൊടിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിക്കര പറമ്പയിലെ അക്ഷയ ന്യൂട്രിമിക്സ് യൂണിറ്റിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും സംസ്ഥാന മിഷനും ജില്ലാ മിഷനും ചേർന്നു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. പള്ളിക്കര സിഡിഎസ് ചെയർപഴ്സൻ കെ.
സുമതി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡി.
ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജർ കെ. ജിതിൻ, വി.
ഓമന, എം. ശ്യാമള എന്നിവർ പ്രസംഗിച്ചു.
അങ്കണവാടി വഴി മൂന്നുവയസ്സ് വരെയുള്ള കുട്ടികൾക്കു നൽകുന്ന അമൃതം പൊടി (ന്യൂട്രിമിക്സ്) 2006ലാണ് കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ നിർമിക്കുന്നത്. കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്നിക്കൽ ഓഫിസറായ ഡോ.
നീലോഫറാണ് അമൃതം പൊടിയുടെ ഉപജ്ഞാതാവ്. ഗോതമ്പ്, നിലക്കടല, സോയാബീൻ, കടലപ്പരിപ്പ്, പഞ്ചസാര എന്നിവ ചേർന്ന അമൃതംപൊടി വികസിപ്പിച്ചെടുത്തത് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു.
കാസർകോട് ജില്ലാ മിഷൻ നിർമാണച്ചുമതല ഏറ്റെടുത്തതോടെ സംസ്ഥാനത്ത് മുഴുവനായി അമൃതംപൊടി എത്തി. അമൃതം പൊടിയുടെ വിപണന സാധ്യതകണ്ടാണ് അമൃതം പുട്ടുപൊടിയും വിപണിയിലെത്തിക്കുന്നത്.
പുട്ടുപൊടി നിർമാണ യൂണിറ്റിന് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ സബ്സിഡി നൽകി.
അത്യാധുനിക പ്ലാന്റിൽ ശുചിത്വത്തോടെ പാക്ക് ചെയ്ത പുട്ടുപൊടിയാണ് വിപണിയിലെത്തുന്നത്. ജില്ലയിലെ 13 ന്യൂട്രിമിക്സ് യൂണിറ്റുകൾക്കാണ് നിർമാണച്ചുമതല.
ഹോം ഷോപ്പിലും സൂപ്പർ മാർക്കറ്റിലും പുട്ടുപൊടി ലഭിക്കും. ചോളം, ഗോതമ്പ്, ചെറു ധാന്യങ്ങൾ എന്നിവയുടെ പുട്ടുപൊടി വിപണിയിൽ ഇറക്കാനും കുടുംബശ്രീക്ക് ലക്ഷ്യമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]