
കട്ടപ്പന ∙ പണി പൂർത്തിയാക്കി 4 മാസം പൂർത്തിയാകുന്നതിനു മുൻപ് ടാറിങ് ഇളകി. നഗരസഭാ പരിധിയിലെ 5, 9 വാർഡുകളുടെ അതിർത്തി പങ്കിടുന്ന കാണക്കാലിപ്പടി-പള്ളിപ്പടി റോഡിന്റെ കുറച്ചുഭാഗത്തെ ടാറിങ്ങാണ് പൊളിഞ്ഞത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് ഈ റോഡിലെ അര കിലോമീറ്ററിലേറെ വരുന്ന ഭാഗം ടാർ ചെയ്തത്.
രണ്ടു വാർഡുകളിലെയും കൗൺസിലർമാർ അനുവദിച്ച 14.50 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു പണികൾ നടത്തിയത്. കാണക്കാലിപ്പടിക്കു സമീപത്തുള്ള ഭാഗത്തെ ടാറിങ്ങാണ് നിലവിൽ പൊളിഞ്ഞുതുടങ്ങിയിരിക്കുന്നത്.
ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ വൈകാതെ ഈ റോഡിൽ കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.അതേസമയം, ഇരുവശങ്ങളിൽനിന്നും റോഡിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളിൽനിന്ന് വെള്ളം വീണതാണ് റോഡ് തകരാൻ കാരണമെന്ന് കൗൺസിലർ ബീന സിബി പറഞ്ഞു. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ടാറിങ് നടത്തുന്നതിനു മുൻപ് റോഡിലേക്ക് വളർന്നുനിൽക്കുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റാൻ സ്ഥലം ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. മഴയ്ക്ക് ശമനമുണ്ടാകുന്നതോടെ ടാറിങ് ഇളകിയ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് കരാറുകാരൻ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]