
ന്യൂഡൽഹി∙
എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ സ്വിച്ചുകൾ ഓഫാക്കിയതാണ് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്. സ്വിച്ച് ആരെങ്കിലും മനഃപൂർവം ഓഫാക്കിയതാണോ എന്നതും അന്വേഷണ പരിധിയിൽവരും.
ഇതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റാം എയർ ടർബൈൻ എന്ന റാറ്റ് പുറത്തേക്കു വന്നതാണ് ഇതിനുള്ള സാധ്യതകളെ കുറയ്ക്കുന്നത്.
എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തന രഹിതമാകുമ്പോൾ മാത്രം വിമാനത്തിന്റെ അടിയിൽ നിന്ന് പുറത്തെത്തി കാറ്റിൽ കറങ്ങി പ്രവർത്തിച്ചു തുടങ്ങുന്ന ഉപകരണമാണ് റാറ്റ്.
വിമാനത്തെ അന്തരീക്ഷത്തിൽ അൽപനേരം നിർത്താൻ ഇത് സഹായിക്കും. വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാകുമ്പോഴാണ് റാറ്റ് പ്രവർത്തിക്കുക.
ഓക്സിലിയറി പവർ യൂണിറ്റും വിമാനത്തിന് ഊർജം നൽകേണ്ടിയ ബാറ്ററി യൂണിറ്റും പ്രവർത്തിക്കാതെ വന്നാലെ റാറ്റ് പുറത്തുവരൂ.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഒന്നാം എൻജിന്റെ ഇന്ധന സ്വിച്ച് ഓൺചെയ്ത് സെക്കൻഡുകൾക്കുള്ളിൽ ഓക്സിലിയറി പവർ യൂണിറ്റ് (എപിയു) പ്രവർത്തനക്ഷമമായെന്ന് കണ്ടെത്തിയിട്ടുണ്ട്.
എപിയു പ്രവർത്തിക്കുന്നുണ്ടെങ്കിൽ റാറ്റ് സ്വയം പുറത്തുവരില്ല. പൈലറ്റാകും റാറ്റ് ഓൺ ചെയ്തിട്ടുണ്ടാകുക.
പൈലറ്റ് മനപൂർവം വിമാനം അപകടത്തിൽപ്പെടുത്തിയില്ല എന്നതിന് ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്താണ് ആ ദിവസം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തിലേ കണ്ടെത്താനാകൂ.
അപകടത്തിൽപ്പെട്ട
എയർ ഇന്ത്യ വിമാനം പറത്തിയ പൈലറ്റുമാർ പരിചയ സമ്പന്നരായിരുന്നു. പൈലറ്റ് ക്യാപ്റ്റൻ സുമിത് സബർവാൾ എയർ ഇന്ത്യയിലെ ഏറ്റവും മുതിർന്ന ബോയിങ് 787 ഡ്രീംലൈനർ ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു.
പറക്കൽ പരിചയം 8,200 മണിക്കൂറുള്ള അദ്ദേഹം ശാന്തനും സുരക്ഷയ്ക്കു മുൻഗണന കൊടുക്കുന്നയാളുമാണെന്ന് സഹപ്രവർത്തകർ പറയുന്നു. കോ-പൈലറ്റ് ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ മംഗളൂരു സ്വദേശിയാണ്.
പറക്കൽ പരിചയം 1,100 മണിക്കൂർ. ഫ്ലോറിഡയിലെ പാരിസ് എയർ ഇൻക് ഫ്ലൈറ്റ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @Hopes_times/x എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]