
പരിയാരം ∙ മഴക്കാലരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നാടാകെ ശുചീകരണം നടക്കുമ്പോഴും പരിയാരം മെഡിക്കൽ കോളജ് പരിസരം കാട് മൂടി കിടക്കുന്നു. രോഗികൾ കിടക്കുന്ന കെട്ടിടങ്ങളുടെ പരിസരത്തെ കാടുകൾപോലും നീക്കം ചെയ്തില്ല.
അതിനാൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. പലപ്പോഴും വാർഡിലും ഐസിയു മുറികളിലും പാമ്പുകൾ കയറുന്നു.
കഴിഞ്ഞദിവസം കാർഡിയോളജി വാർഡിലെ ശുചിമുറിയിൽനിന്നു പാമ്പിനെ പിടികൂടിയിരുന്നു.
ഇതാദ്യമല്ല, ആശുപത്രിയിലും പരിസരത്തുമായി പാമ്പിനെ പിടികൂടുന്നത്.ആശുപത്രി വരാന്തയിൽ പല സാധനങ്ങളും അലക്ഷ്യമായി കൂട്ടിയിട്ടതും ഭീഷണിയാണ്.വിദ്യാർഥി ഹോസ്റ്റലും ജീവനക്കാരുടെ ക്വാർട്ടേഴ്സും ഉൾപ്പെടെ കോളജ് കെട്ടിടത്തിന്റെ പരിസരത്തു പലയിടത്തും കാട് കയറിയിട്ടുണ്ട്. പഴയ ടിബി ആശുപത്രി കെട്ടിടത്തിലാണു ചില ഹോസ്റ്റലുകളും ജീവനക്കാരുടെ ക്വാർട്ടേഴ്സും ഇപ്പോഴും പ്രവർത്തിക്കുന്നത്.
കാടു മൂടി പരിസരം കാട്ടുപന്നി, പാമ്പ് തുടങ്ങിയവയുടെ ആവാസസ്ഥലമായി മാറി. വർഷങ്ങൾക്ക് മുൻപ് കാട്ടുപോത്തുകളും ഇവിടെയെത്തിയിരുന്നു.
ഒട്ടേറെ കാട്ടുപ്പാമ്പുകളെ ആശുപത്രി കെട്ടിടത്തിൽനിന്നു സുരക്ഷാ ജീവനക്കാർ കണ്ടെത്തി പിടികൂടുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]