
ഐടിഐ പ്രവേശനം:
കുറുമാത്തൂർ ∙ ഗവ. ഐടിഐയിൽ എൻസിവിടി അഫിലിയേഷനുള്ള 2 വർഷ മെക്കാനിക് അഗ്രികൾചറൽ മെഷിനറി, ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയവർക്കുള്ള പ്രവേശന കൗൺസലിങ് 15ന് 10ന് നടക്കും.
ഈഴവ-250, ഒബിഎച്ച്-235, ഓപ്പൺ കാറ്റഗറി-245, മുസ്ലിം -235, എസ്സി-215, എസ്ടി-195 ഇൻഡക്സ് മാർക്കും അതിന് മുകളിലുള്ളവരും, അപേക്ഷിച്ച മുഴുവൻ പെൺകുട്ടികളും, ഇഡബ്ല്യുഎസ്, എൽസി, ഒബിഎക്സ്, ജെസി വിഭാഗത്തിൽപ്പെട്ട മുഴുവൻ പേരും ഹാജരാകണം.
04602 225450.
കൗൺസലിങ് 15ന്
പെരിങ്ങോം ∙ ഗവ.ഐടിഐയിൽ വെൽഡർ, എം എം വി ട്രേഡുകളിൽ പ്രവേശനത്തിലുള്ള കൗൺസലിങ് 15ന് രാവിലെ 9മുതൽ പെരിങ്ങോം ഐ ടി ഐ ഓഫിസൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 04985236 266
അധ്യാപകർ
മാത്തിൽ ∙ എം.വി.എം.കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക (എച്ച്എസ്ടി) ഒഴിവ്.
കൂടിക്കാഴ്ച 14 ന് രാവിലെ 10.30 ന്.പെരിങ്ങോം ∙ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14ന് രാവിലെ 11ന്.
വൈദ്യുതി മുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുമ്മാനം, പ്രകാശ് ഹോട്ടൽ, പാലോട്, തെരൂർ വില്ലേജ് ഓഫിസ്, തെരൂർ, എടി പീടിക, ഇറച്ചിപ്പീടിക, എടയന്നൂർ, എടയന്നൂർ സ്കൂൾ, വിവേകാനന്ദ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
ബിആർസിയിൽ ഒഴിവ്
ഇരിട്ടി ∙ ഇരിട്ടി ബിആർസിയിൽ അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 14ന് രാവിലെ 10.30ന് ബിആർസിയിൽ നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി എത്തണം. യോഗ്യത: ബികോം, ഡബിൾ എൻട്രി സിസ്റ്റത്തിലും അക്കൗണ്ടിങ് പാക്കേജിലും (ടാലി) ഉള്ള പരിചയം.
പ്രായം: 18- 40.
നാടൻപാട്ട് മത്സരം:എൻട്രികൾ ക്ഷണിച്ചു
ഇരിട്ടി∙ പുന്നാട് പൊലികയുടെ 15ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന നാടൻ പാട്ട് മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. 7 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഫോർമാറ്റിലാണ് എൻട്രികൾ സ്വീകരിക്കുക.
അവസാന തീയതി 15. ഫോൺ.
8606512129.
പേരാവൂർ മണ്ഡലം പട്ടയമേള 15ന്
ഇരിട്ടി∙ പേരാവൂർ നിയോജക മണ്ഡലം പട്ടയമേള 15ന് 3.30ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
നിയോജക മണ്ഡലത്തിലെ 400 പേർക്കാണു പട്ടയ വിതരണം നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]