
മൂവാറ്റുപുഴ∙ പാതിവഴിയിൽ നിലച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം പൂർത്തീകരിക്കാനും പുതിയ കെട്ടിട സമുച്ചയം നിർമിക്കാനും 4.25 കോടി രൂപ അനുവദിച്ചു.
നിർമാണ ഉദ്ഘാടനം ഇന്ന് 10ന് മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിക്കും. നഗരസഭാ ചെയർമാൻ പി.പി.
എൽദോസ് അധ്യക്ഷനാകും.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.25 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട സമുച്ചയം ഉൾപ്പെടെ ഉള്ള നവീകരണം പൂർത്തീകരിക്കുന്നത്.
ക്ലോക്ക് ടവർ അടക്കം ഉൾപ്പെടുത്തി യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി അത്യാധുനിക നിലവാരത്തിലാണ് ബസ് ഡിപ്പോ നവീകരിക്കുക.നിലവിൽ പണി പൂർത്തീകരിക്കാത്ത കെട്ടിടത്തിന് സമാന്തരമായി രണ്ട് നിലകളുള്ള പുതിയ കെട്ടിടം ഉണ്ടാകും.
സ്റ്റേഷൻ മാസ്റ്റർ റൂം, ഇൻഫർമേഷൻ ഏരിയ, വനിത, പുരുഷ ജീവനക്കാർക്ക് പ്രത്യേകം വിശ്രമ മുറികൾ എന്നിവയും ഉണ്ടാവും . പണി പൂർത്തീകരിക്കാത്ത കെട്ടിടവും ഇതോടൊപ്പം നവീകരിച്ച് ടൈൽ, പെയ്ന്റിങ് ഉൾപ്പെടെയുള്ള അവശേഷിക്കുന്ന ജോലികൾ കൂടി പൂർത്തീകരിച്ച് ഉപയോഗപ്രദമാക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]