
പുൽപള്ളി ∙ ടാറിങ് നടത്താൻ പാടില്ലെന്ന നിബന്ധനയോടെ വനംവകുപ്പ് മരാമത്ത് വകുപ്പിനു കൈമാറിയ വണ്ടിക്കടവ്–ചാമപ്പാറ തീരദേശപാതയിൽ വിരിച്ച സിമന്റ് കട്ടകൾ ഇളകിതെറിക്കുന്നത് യാത്രക്കാർക്ക് വിനയാകുന്നു. വണ്ടിക്കടവ്– സീതാമൗണ്ട് റൂട്ടിൽ ചാമപ്പാറവരെയുള്ള ഭാഗമാണ് 6 വർഷം മുൻപ് പൂട്ടുകട്ട
വിരിച്ച് നിർമിച്ചത്. പശിമയാർന്ന കളിമണ്ണ് ഉൾപ്പെട്ട
സ്ഥലങ്ങളിലാണ് ഭാരവാഹനങ്ങൾ കയറിയിറങ്ങി റോഡ് പാടേ കുഴിഞ്ഞത്.
സിമന്റ് കട്ടകൾ ഉറപ്പിക്കുന്നതിന് റോഡിൽ ഇടവിട്ട് നിർമിച്ച കോൺക്രീറ്റ് ബെൽറ്റുകൾ പൊട്ടിത്തകർന്നു. അതോടെ കട്ടകളോരോന്നായി ഇളകി റോഡാകെ കുഴിയായി.രണ്ടുമാസം മുൻപ് റോഡിൽ ഉയർന്നുനിന്ന കോൺക്രീറ്റ് ബെൽറ്റിലിടിച്ച് വാൻ മറിഞ്ഞ സംഭവമുണ്ടായി.
മരാമത്ത് അധികൃതരെത്തി ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും അതും തകർന്നു. റോഡിലൂടെയെത്തുന്ന വാഹനങ്ങളുടെ ടയറുകൾ കട്ടയിലിടിച്ച് തകരാറിലാകുന്നു.
ചെറുബൈക്കുകൾ, ഓട്ടോകൾ എന്നിവ മറിയാനുള്ള സാധ്യതയുമേറി.
ബസുകളടക്കം ഒട്ടേറെ വാഹനങ്ങളോടുന്ന തീരദേശപാതയുടെ തകർച്ച പരിഹരിക്കാൻ ഉടൻ നടപടിവേണമെന്നും ഇളകിക്കിടക്കുന്ന സിമന്റ് കട്ടകൾ ഉറപ്പിച്ച് വാഹനഗതാഗതം സാധ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]