
ഹരിപ്പാട് ∙ കുമാരപുരം പഞ്ചായത്ത് ഓഫിസിന് എതിർവശമുള്ള അറ്റ്ലസ് ജ്വല്ലറിയിൽ മോഷണശ്രമം. കടയുടെ ഷട്ടറിന്റെ ഇരുവശവും ഉള്ള താഴുകൾ കവർച്ചക്കാർ അറുത്തു മാറ്റി.
എന്നാൽ സെൻട്രൽ ലോക്ക് തകർക്കാനുള്ള ശ്രമം വിജയിച്ചില്ല. ഷട്ടർ എന്തോ ഉപയോഗിച്ച് ഉയർത്താൻ നോക്കിയിട്ടുണ്ട്.
തകർത്ത താഴുകൾ മോഷ്ടാക്കൾ കൊണ്ടു പോകുകയും ചെയ്തു.
രാവിലെ കടയുടമ വന്ന് തുറക്കാൻ നോക്കിയപ്പോൾ ഷട്ടറിന്റെ താഴുകൾ കാണാനില്ലായിരുന്നു. ഷട്ടർ പൊളിക്കാൻ നടത്തിയ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
തുടർന്ന് ഹരിപ്പാട് പൊലീസിൽ വിവരം അറിയിച്ചു. കടയുടെ വെളിയിൽ സിസിടിവി ക്യാമറകൾ ഇല്ല. അകത്ത് ക്യാമറകളുണ്ട്.
ഷട്ടറിന്റെ മധ്യഭാഗത്തുള്ള പൂട്ട് പൊളിക്കാൻ കഴിയാഞ്ഞതാണ് മോഷണം പരാജയപ്പെടാൻ കാരണം. പൊലീസ് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കുമാരപുരം ജംക്ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിൽ അപരിചിതരായവരെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
ജംക്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് രാത്രി പ്രകാശിക്കുന്നുണ്ടായിരുന്നു. സ്വർണക്കട
ഇതിനു സമീപമാണ്. വെളിച്ചമുണ്ടായിട്ടും കടയുടെ ഷട്ടറിന്റെ രണ്ട് താഴുകൾ മോഷ്ടാക്കൾ തകർക്കുകയും ഷട്ടർ പൊളിക്കാൻ ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു.
മോഷ്ടാക്കൾ എത്തിയ വാഹനം സ്വർണക്കടയുടെ മുന്നിൽ പാർക്ക് ചെയ്ത ശേഷമാണ് പൂട്ടുകൾ തകർത്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]