
വിഴിഞ്ഞം∙വൈകിട്ടു വലിയ കടപ്പുറത്ത് കരമടി വലയിൽ കുടുങ്ങി എത്തിയത് കിലോ കണക്കിനു പെടക്കണ മീൻ..കടലിനൊപ്പം കപ്പൽ, തുറമുഖ കാഴ്ചകൾ കാണാനെത്തിയവർക്കു മുന്നിൽ വലിയ വലയിൽ പെട്ട പെടക്കണ മീൻ ശേഖരം കൗതുകമായി.
വല നിവർത്തിയപ്പോൾ ഉള്ളിൽ നെത്തോലിയും അയലയും, ഊളിയും ഉൾപ്പെടെ വൈവിധ്യമാർന്ന മീനുകൾ പെടച്ചു ചാടി.
കരയിൽ നിന്നവർ കാഴ്ചക്കൊപ്പം കൈ നിറയെ മീനുമായിട്ടായിരുന്നു മടങ്ങിയത്. വിഴിഞ്ഞം സ്വദേശി റൂബന്റെ വലയിലാണ് വലിയ മീൻ ശേഖരം പെട്ടത്.
വലയിൽ നിന്നു മീനുകൾ മാറ്റുന്ന ജോലി രാത്രി വൈകിയും തുടരുകയാണ്. റൂബൻ ഉൾപ്പെടെ 30 അംഗ മത്സ്യത്തൊഴിലാളികൾ ഏറെ ശ്രമപ്പെട്ട് വല വലിച്ചു കയറ്റുമ്പോൾ തന്നെ വലിയ കോരു ഉറപ്പാക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]