എഴുമറ്റൂർ ∙ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചശേഷം പുറത്തേക്ക് ഇറങ്ങിയ ഇരുചക്രവാഹനം പ്രധാനപാതയിൽ പ്രവേശിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. തൊട്ടുപിന്നാലെ എത്തിയ ആംബുലൻസ്, ഡ്രൈവർ വെട്ടിച്ചുമാറ്റിയതിനാൽ ദുരന്തം വഴിമാറി.
പൂവനക്കടവ് – ചെറുകോൽപുഴ റോഡിൽ കിളങ്കാവിനും അട്ടക്കുഴിക്കും ഇടയിൽ ഇന്നലെ രാവിലെ 7.50ന് സംഭവം. എഴുമറ്റൂർ സ്വദേശിയായ ബൈക്ക് യാത്രികന് നിസ്സാര പരുക്കേറ്റെങ്കിലും ജീവാപയം ഒഴിവായതിലുള്ള അശ്വാസത്തിലാണ്.
ഇതേ സമയം എതിർവശത്തു നിന്നു മറ്റു വാഹനങ്ങളെത്താഞ്ഞതും അപകട സാധ്യത ഒഴിവായി.
കാറും ഓട്ടോയും ഇടിച്ച് അപകടം
തെള്ളിയൂർ∙ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ റാന്നി– വെണ്ണിക്കുളം റോഡിൽ തെള്ളിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവേശനപാതയ്ക്ക് അഭിമുഖമായുള്ള കൊടും വളവിലായിരുന്നു അപകടം. വെണ്ണിക്കുളത്തുനിന്ന് ചെറുകോൽപുഴയ്ക്ക് വന്ന കാറും റാന്നിയിൽ നിന്ന് ചങ്ങനാശേരിയിലേക്കു പോയ ഓട്ടോ റിക്ഷായുമാണ് അപകടത്തിൽപ്പെട്ടത്.
ഇരുവാഹനങ്ങളും ഓടിച്ചിരുന്ന യഥാക്രമം ചെറുകോൽപുഴ തേനാലിൽ കല്ലറവാളിക്കൽ ടി.വി. തോമസ്, ചങ്ങനാശേരി ചീരംചിറ വലിയവീട്ടിൽ മാർട്ടിൻ തോമസ് എന്നിവരാണ് നിസ്സാര പരുക്കോടെ രക്ഷപ്പെട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]