
ഇടപ്പാവൂർ ∙ ഗാലറി തകർന്ന് ജലവിതരണം മുടങ്ങിയ അയിരൂർ–കാഞ്ഞീറ്റുകര ജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസിൽനിന്ന് ചെളി നീക്കുന്ന പണികൾ തുടങ്ങി. പമ്പാനദിയിലെ ഇടപ്പാവൂർ പള്ളിയോടക്കടവിൽ നിർമിച്ചിട്ടുള്ള പമ്പ് ഹൗസിനോടു ചേർന്ന ഗാലറിയിൽ നിന്നാണ് മോട്ടർ ഉപയോഗിച്ചു ചെളി നീക്കുന്നത്.കിണറിനോടും പമ്പ് ഹൗസിനോടും ചേർന്നാണ് ഗാലറി പണിതിട്ടുള്ളത്.
ഇതിൽ നിന്നാണ് കിണറ്റിലേക്കു വെള്ളമെത്തുന്നത്. കഴിഞ്ഞ മാസം അവസാന ദിവസങ്ങളിൽ കലക്ക വെള്ളമാണ് ഗുണഭോക്താക്കൾക്കു ലഭിച്ചിരുന്നത്.
ഈ മാസം 2ന് ആറ്റിലെ ജലനിരപ്പു താണപ്പോഴാണ് ഗാലറി ചരിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് ജല വിതരണം നിർത്തുകയായിരുന്നു.
വെള്ളപ്പൊക്കത്തിൽ ചെളിയും മണലും കയറിയാണ് ഗാലറിക്കു നാശം നേരിട്ടത്.
വൻതോതിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. അവ നീക്കാതെ പമ്പിങ് പുനരാംഭിക്കാനാകില്ല.
ഇതിനുള്ള പണികളാണ് നടക്കുന്നത്. മോട്ടർ ഉപയോഗിച്ചു ചെളിയും വെള്ളവും പമ്പ് ചെയ്തു നീക്കുകയാണ്.
ഇതു പൂർത്തിയായാൽ മാത്രമേ തകരാർ വ്യക്തമാകൂ. 10 ദിവസമായി വെള്ളം കിട്ടാതെ ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ വലയുകയാണ്.
ശുദ്ധജല പദ്ധതിയിലെ അപാകത; യോഗം ചേർന്നു
അയിരൂർ ∙ പഞ്ചായത്തിലെ ശുദ്ധജല പദ്ധതിയിലെ അപാകതകൾ പരിഹരിക്കുന്നതിനായി പ്രമോദ് നാരായണൻ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ യോഗം ചേർന്നു.
കഴിഞ്ഞ ഒരാഴ്ചയിലധികമായി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇടപ്പാവൂർ കിണറ്റിൽ ചെളി അടിയുകയും ഗാലറി തകർച്ചയിലായ സാഹചര്യത്തിലാണ് യോഗം ചേർന്നത്.
പുതിയ പദ്ധതി വന്നതോടെ പഴയ പദ്ധതിയായ നീലംപ്ലാവിൽ നിന്നുള്ള ജല വിതരണം പൂർണമായും നിർത്തിയതും തിരിച്ചടിയാകുകയും ചെയ്തു.
നീലംപ്ലാവിൽ നിന്ന് ഇടപ്പാവൂരിൽ പൈപ്പ് ബന്ധിപ്പിച്ച് പുതിയ പനച്ചയ്ക്കൽ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ജലം എത്തിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്ത് നൽകുന്നതിന് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. അടുത്ത ദിവസം തന്നെ ഇവിടെയുള്ള പണികൾ പൂർത്തിയാക്കി ജലവിതരണം ആരംഭിക്കുമെന്ന് എൻജിനീയർ പറഞ്ഞു.
പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ അനുരാധ ശ്രീജിത്ത്, സാംകുട്ടി അയ്യക്കാവിൽ, ബി.ജയശ്രീ, പഞ്ചായത്തംഗങ്ങളായ പ്രദീപ് അയിരൂർ, ശ്രീകല ഹരികുമാർ, അനിത കുറുപ്പ്, കെ.ടി.സുബിൻ, ബെൻസൻ പി.
തോമസ്, പ്രീത ബി.നായർ, സോമശേഖരൻ നായർ, എൻ.ജി.ഉണ്ണിക്കൃഷ്ണൻ, എക്സിക്യൂട്ടീവ് എൻജിനീയർ എസ്.കാർത്തിക, പഞ്ചായത്ത് സെക്രട്ടറി സജീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]