ഫറോക്ക് ∙ ബേപ്പൂർ മണ്ഡലത്തിന്റെ വ്യാവസായിക കുതിപ്പിന് വഴിയൊരുക്കുന്ന നിക്ഷേപക സംഗമം വരുന്നു. രാമനാട്ടുകര അഡ്വാൻസ് ടെക്നോളജി പാർക്ക് , ബേപ്പൂർ മറൈൻ പാർക്ക് ഉൾപ്പെടെ കിൻഫ്ര ഏറ്റെടുത്തിട്ടുള്ള ഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനാണ് നിക്ഷേപക സംഗമം നടത്താൻ തീരുമാനമായത്.
തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ് , പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്ത സംയുക്ത യോഗത്തിലാണ് തീരുമാനം സെയിൽ – എസ്സിഎൽ (ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ്) , കിൻഫ്ര പാർക്ക്, നല്ലളത്തെ ബാംബൂ കോർപ്പറേഷൻ തറയോട് നിർമ്മാണ ഫാക്ടറി , ചെറുവണ്ണൂർ-നല്ലളം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവയിലെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികൾ , വ്യവസായികൾ , തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയിലാണ് കോഴിക്കോട് ജില്ലയുടെ തന്നെ വ്യാവസായിക-തൊഴിൽ മേഖലയിൽ വൻ പ്രതീക്ഷ വളർത്തുന്ന തീരുമാനങ്ങളുണ്ടായത്. വ്യവസായ നിക്ഷേപക സംഗമം നടത്തുന്നതിനുള്ള നോഡൽ ഏജൻസിയായി കിന്ഫ്രയെ ചുമതലപ്പെടുത്താനാണ് തീരുമാനം.
രാമനാട്ടുകര അഡ്വാൻസ് ടെക്നോളജി പാർക്കിനെ ഗവൺമെന്റ് സൈബർ പാർക്കിന്റെ എക്സ്റ്റൻഷനാക്കി മാറ്റുക, മൈസ് ടൂറിസം ഉൾപ്പെടെയുള്ള ടൂറിസം വ്യവസായ വികസനം എന്നീ സാധ്യതകളും പരിശോധിക്കും. സ്റ്റീൽ കോംപ്ലക്സുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ കേസിൽ തുടർനടപടികൾ കൂടുതൽ ശക്തമാക്കും.
ഈ കമ്പനിയെ പൊതുമേഖലയിൽ നിലനിർത്താൻ ശക്തമായ നിയമപോരാട്ടം തുടരുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. നല്ലളം ബാംബൂ കോർപ്പറേഷൻ തറയോട് നിർമാണ ഫാക്ടറിയുടെ പുനരുദ്ധാരണത്തിനുള്ള നിർദ്ദേശങ്ങളും ചർച്ച ചെയ്തു.
സ്റ്റീൽ കോംപ്ലക്സ്, ബാംബൂ തറയോട് ഫാക്ടറി എന്നിവയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ വിശുദമായി ചർച്ച ചെയ്തു ഉചിതമായ നടപടി സ്വീകരിക്കും. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചെറുവണ്ണൂർ-നല്ലളം ഇൻഡസ്ട്രിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് വ്യവസായ യൂണിറ്റുകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
വിവിധ ആവശ്യങ്ങളിൽ അനുഭാവപൂർണ്ണമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ മന്ത്രിമാർ അറിയിച്ചു. യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.
മുഹമ്മദ് ഹനീഷ് , വിവിധ സ്ഥാപന മേധാവികൾ, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]