
തിരുവനന്തപുരം ∙ മദ്രസാ സമയമാറ്റത്തിൽ ആശങ്കയുള്ള മതസംഘടന നേതാക്കളുമായി ചർച്ച നടത്തി അവരുടെ ആശങ്കകൾ ദുരീകരിക്കാൻ സർക്കാർ തയാറാകണമെന്ന് ഐഎൻഎൽ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെയും വകുപ്പിനെയും മുസ്ലിം വിരുദ്ധരായി ചാപ്പകുത്താനുള്ള ചിലസംഘടനകളുടെ ശ്രമം യുക്തിരഹിതവും ആർഎസ്എസിന് പായവിരിക്കുന്നതുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് എസ്.എം. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.
മാഹീൻ ഉദ്ഘാടനം ചെയ്തു. വരുന്ന മൂന്നു വർഷത്തേക്കുള്ള ഐഎൻഎൽ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
എസ്എം ബഷീർ (പ്രസിഡന്റ്), സലീം നെടുമങ്ങാട് (ജനറൽ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]