
നാദാപുരം ∙ നഗരത്തിന്റെ മുഖഛായ മാറുന്ന ബസ് സ്റ്റാൻഡിന്റെ പ്രവൃത്തി ഉദ്ഘാടനം 28ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. കാലപ്പഴക്കം മൂലം ജീർണിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്ന് 2023ൽ കോഴിക്കോട് ഗവ.എൻജിനീയറിങ് കോളജിലെ സ്ട്രക്ചറൽ വിഭാഗം നിർദേശിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് പുതിയ കെട്ടിടവും ബസ് ബേയും പണിയാൻ തീരുമാനിച്ചത്.
സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് 2024 ഓഗസ്റ്റ് 28നു നിലവിലെ സ്റ്റാൻഡ് പൊളിച്ചു നീക്കൽ തുടങ്ങി. 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഡിപിആർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെതാണ്.
1
3.76 കോടി രൂപയുടെ സാങ്കേതികാനുമതി 2025 മാർച്ച് 5നു ലഭിച്ചു. കരാർ നടപടി പൂർത്തീകരിച്ചു കഴിഞ്ഞു.
21 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യത്തോടെയുള്ള ബേസ്മെന്റ് ബസ് ബേ, കാത്തു നിൽപ് കേന്ദ്രം, ശുചിമുറി സമുച്ചയം, ലൈബ്രറി ഹാൾ, 200 പേർക്കിരിക്കാവുന്ന ശീതീകരിച്ച മിനി കോൺഫറൻസ് ഹാൾ, കട മുറികൾ, ലിഫ്റ്റ് എന്നിവയാണു നിർമിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ചെയർമാനും വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ജനറൽ കൺവീനറും പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]