
മണക്കാല (അടൂർ) ∙ നാട്ടിലെങ്ങും പാട്ടായി ഭാസ്കരന്റെ ‘കൂലിപ്പണിക്കാരൻ’ എന്ന വിസിറ്റിങ് കാർഡ്. അടൂർ മണക്കാല ചിറ്റാണിമൂക്ക് അനൂപ് ഭവനിൽ ഭാസ്കരനാണ്(51) തന്റെ പേരും ഫോൺ നമ്പരും ചേർത്ത് കൂലിപ്പണിക്കാരൻ എന്നുള്ള വിസിറ്റിങ് കാർഡ് അച്ചടിച്ചിറക്കി നാട്ടിലെയും സമൂഹമാധ്യമങ്ങളിലേയും താരമായി മാറിയത്.
സമൂഹമാധ്യമത്തിൽ കൂലിപ്പണിക്കാരന്റെ വിസിറ്റിങ് കാർഡ് ഹിറ്റായതോടെ അഭിനന്ദങ്ങൾ അറിയിക്കാൻ രാജ്യതലസ്ഥാനത്തു പോലും വിളി വന്നു.
ചൂരക്കോട് ശ്രീ ഫോട്ടോ സ്റ്റുഡിയോയിൽ എത്തിയ ഭാസ്കരൻ ഈ കടയുടെ വിസിറ്റിങ് കാർഡ് കണ്ടപ്പോഴാണ് തനിക്കും അതു പോലെയുള്ള കാർഡ് അടിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടത്. അതനുസരിച്ച് സ്റ്റുഡിയോ ഉടമ മനോജാണ് ഡിസൈൻ ചെയ്ത് ഭാസ്കരൻ ഫോൺ ചെയ്യുന്നതിന്റെ പടവും ചേർത്ത് കൂലിപ്പണിക്കാരൻ എന്നുള്ള വിസിറ്റിങ് കാർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു കൂലിപ്പണികാരൻ ഭാസ്കരൻ വൈറലായത്.
ഇപ്പോൾ ദിവസവും ഒട്ടേറെ പേർ വിളിക്കുന്നുണ്ടെന്നും എല്ലാ ദിവസവും ജോലി ഉണ്ടെന്നും ഭാസ്കരൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]