
ലാറ്ററൽ എൻട്രി പ്രവേശനം ഇന്ന്
വെണ്ണിക്കുളം ∙ എംവിജിഎം ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, ഓട്ടമൊബീൽ, സിവിൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി (2–ാം വർഷം) സീറ്റുകളിൽ ഇന്ന് സ്പോട് അഡ്മിഷൻ നടക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട
വിദ്യാർഥികൾ 9 മുതൽ 10.30 വരെ കോളജിലെത്തി റജിസ്റ്റർ ചെയ്യണം. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. നിലവിൽ പ്രവേശനം നേടിയവർ ബന്ധപ്പെട്ട
അഡ്മിഷൻ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കണം. സംവരണ സീറ്റുകളിൽ വിദ്യാർഥികൾ എത്തിയില്ലെങ്കിൽ ജനറൽ വിഭാഗത്തിലേക്കു മാറ്റും.
വെബ്സൈറ്റ്: www.polyadmission.org. ഫോൺ: 0469–2650228.
അപേക്ഷ ക്ഷണിച്ചു
കുന്നന്താനം ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കും ലിങ്ക് അക്കാദമിയും ചേർന്നു നടത്തുന്ന ഡിപ്ലോമ ഇൻ പ്രഫഷനൽ അക്കൗണ്ടിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടുവാണ് യോഗ്യത. ബികോം അഭിലഷണീയം.
പ്രായപരിധി 18-30. ഫോൺ: 9495999688.
അധ്യാപക ഒഴിവ്
വെണ്ണിക്കുളം ∙ എംവിജിഎം ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി 14ന് 10 ന് അഭിമുഖത്തിനെത്തണം. ഫോൺ: 0469–2650228
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ചീരാക്കുന്ന്, മാന്താനം, പുള്ളോലി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙ കുന്നുംപുറം, കൊടിഞ്ഞിമൂല, എലിയറയ്ക്കൽ, മാരൂർ പാലം, മങ്ങാട്ടുപടി എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]