
ന്യൂയോർക്ക് ∙
ശക്തമായ നിലപാടെടുത്ത ഐക്യരാഷ്ട്ര സംഘടന (യുഎൻ) പലസ്തീൻ പ്രത്യേക പ്രതിനിധി ഫ്രാൻഞ്ചെസ്ക ആൽബനീസിന് എതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി.
ഇറ്റലിയിൽനിന്നുള്ള മനുഷ്യാവകാശ അഭിഭാഷകയായ ഫ്രാൻഞ്ചെസ്കയെ ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും മനുഷ്യാവകാശ ലംഘനങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യാനാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർ) നിയോഗിച്ചത്. ഗാസയിലെ വംശഹത്യയുടെ പേരിൽ ഇസ്രയേലിനെതിരെ തെളിവുകൾ നിരത്തിയ ഫ്രാൻഞ്ചെസ്ക, ഇസ്രയേലിനെ സഹായിക്കുന്ന 60 രാജ്യാന്തര കമ്പനികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.
ഫ്രാൻഞ്ചെസ്കയെ പുറത്താക്കാൻ യുഎന്നിൽ ട്രംപ് ഭരണകൂടം നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഉപരോധം ഏർപ്പെടുത്തിയത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് ANGELA WEISS / AFP എന്ന AFP അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]