
അരൂർ∙ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ തുറവൂർ ദേശീയപാതയിൽ വ്യാഴാഴ്ച രാവിലെ സ്കൂൾ ബസും കെഎസ്ആർടിസി ബസും തകരാറിലായി. ഇതേ തുടർന്ന് പാതയുടെ ഇരുവശത്തും ഗതാഗത തടസ്സമുണ്ടായി. രാവിലെ എട്ടരയോടെ എരമല്ലൂർ ജംക് ഷനു സമീപമാണ് സ്കൂൾ ബസ് തകരാറിലായത്.
അറ്റകുറ്റപ്പണി അസാധ്യമായതോടെ ഉയരപ്പാത നിർമാണ കരാർ കമ്പനിയുടെ ക്രെയിൻ എത്തിച്ച് ബസ് റോഡരുകിലേക്ക് മാറ്റി. ഇതുമൂലം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.രാവിലെ ഒൻപതോടെ ചേർത്തലയിൽ നിന്നും ആലുവയ്ക്കു പോയ ആലുവ ഡിപ്പോയുടെ ബസിന്റെ മുൻവശത്തെ ടയർ പഞ്ചറായതായിരുന്നു രണ്ടാമത്തെ സംഭവം.
എരമല്ലൂർ കൊച്ചുവെളിക്കവലക്കു സമീപം എത്തിയപ്പോഴാണ് കെഎസ്ആർടിസി ബസിന്റെ മുൻഭാഗത്തെ വലതുവശത്തെ ടയർ പഞ്ചറായത്.
തുടർന്ന് ചേർത്തലയിൽ നിന്ന് മെക്കാനിക്ക് എത്തി തകരാർ പരിഹരിച്ചാണു ബസ് പോയത്. ഇവിടെയും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]