
ഇന്ന്
∙ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
ജല വിതരണം മുടങ്ങും
ആലുവ ∙ എടത്തല പഞ്ചായത്തിൽ ജലവിതരണ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് എടത്തല പഞ്ചായത്തിൽ പൂർണമായും കീഴ്മാട് പഞ്ചായത്തിൽ 15, 16, 17 വാർഡുകളിലും ചൂർണിക്കര പഞ്ചായത്തിൽ 7, 8, 9 വാർഡുകളിലും ശുദ്ധജല വിതരണം മുടങ്ങും.
അധ്യാപക ഒഴിവ് ഗവ.
മോഡൽ എൻജിനീയറിങ് കോളജ്
തൃക്കാക്കര∙ അസിസ്റ്റന്റ് പ്രഫസർ (മെക്കാനിക്കൽ എൻജിനീയർ) ഒഴിവ്. കൂടിക്കാഴ്ച 14ന് 10.30ന്.
വിവരങ്ങൾക്ക് www.mec.ac.in.
പല്ലാരിമംഗലം ഗവ. വിഎച്ച്എസ്എസ്
കോതമംഗലം∙ ഹയർ സെക്കൻഡറി അറബി ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14നു 11ന്.
ചാത്തമറ്റം ഗവ. എച്ച്എസ്എസ്
കോതമംഗലം∙ ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 14നു 10.30ന്.
തെങ്ങോട് ഗവ. സ്കൂൾ
കാക്കനാട്∙ എൽപി വിഭാഗം അധ്യാപക ഒഴിവ് കൂടിക്കാഴ്ച 15ന് 10.30ന്.
9847622140.
കൂത്താട്ടുകുളം എച്ച്എസ്എസ്
കൂത്താട്ടുകുളം∙ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14നു 11ന്.
94461 31578.
വൈദ്യുതി പ്രവഹിക്കും
പെരുമ്പാവൂർ ∙ വാഴക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തണ്ടേക്കാട് ജംക്ഷൻ മുതൽ അവറാംകെല്ലി റോഡിലൂടെ വലിച്ചിരിക്കുന്ന 11കെവി കേബിളുകളിലും ട്രാൻസ്ഫോമറിലും ഇന്നു മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
പെരുമ്പാവൂർ ∙ വാഴക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുട്ടമശേരി ചാലയ്ക്കൽ മസ്ജിദിന് എതിർവശത്തായി സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറിലും അനുബന്ധ ഉപകരണങ്ങളും ഇന്നു മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]