
തിരുവനന്തപുരം: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ. നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ജോസ് കെ മാണി എംപിയും കത്തയച്ചു. നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ജോസ് കെ മാണി കത്തിൽ ആവശ്യപ്പെട്ടു.
മോചനത്തിനായി ഒരു ഉന്നതനയതന്ത്ര ഉദ്യോഗസ്ഥനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തണമെന്നും ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ജൂലായ് 16നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]