
ഓരോ കാലാവസ്ഥയ്ക്കും വ്യത്യസ്തമായ രീതിയിലുള്ള പരിപാലനമാണ് വളർത്തുമൃഗങ്ങൾക്ക് വേണ്ടത്. അതിനാൽ തന്നെ വേനലും മഴയും എത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അലർജി, ചൂടിന്റെ സമ്മർദ്ദം, രോമങ്ങൾ കൊഴിയുന്നത് തുടങ്ങി പലതരം പ്രതിസന്ധികളാണ് മൃഗങ്ങൾക്ക് നേരിടേണ്ടി വരുന്നത്. ശരിയായ രീതിയിൽ മൃഗങ്ങളെ പരിപാലിച്ചില്ലെങ്കിൽ ആരോഗ്യം മോശമാകാനും സാധ്യതയുണ്ട്.
ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കൂ. വേനലെത്തുമ്പോൾ ചൂടും കൂടുന്നു.
ഇത് മൃഗങ്ങളിൽ പലതരം ആരോഗ്യ പ്രശ്നങ്ങൾക്കു വഴിയൊരുക്കുന്നു. അതിനാൽ തന്നെ മൃഗങ്ങളിൽ ചൂടിന്റെ സമ്മർദ്ദം കുറയ്ക്കാൻ വേണ്ടി എപ്പോഴും ശുദ്ധ വെള്ളം നൽകാനും പുറത്തേക്ക് കൊണ്ട് പോകുന്നത് ഒഴിവാക്കുകയും വേണം.
വെള്ളം ശരിയായ അളവിൽ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് നിർജ്ജിലീകരണം ഉണ്ടാവാൻ കാരണമാകുന്നു.
ഉച്ച സമയങ്ങളിൽ നടക്കാൻ കൊണ്ട് പോകുന്നത് ഒഴിവാക്കാം. അതിരാവിലെയോ വൈകുന്നേരങ്ങളോ നടക്കാൻ തിരഞ്ഞെടുക്കാവുന്നതാണ്.
2. മഴക്കാലത്താണ് മൃഗങ്ങൾക്ക് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതൽ.
മഴ സമയങ്ങളിൽ പുറത്ത് കൊണ്ട് പോകുന്നത് ഒഴിവാക്കാം. എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാനും മറക്കരുത്.
ചളിയും അണുക്കളും ശരീരത്തിൽ പറ്റിയിരുന്നാൽ രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ഇനി മഴയത്തുള്ള നടത്തം ഒഴിവാക്കാനാവാത്തത് ആണെങ്കിൽ റെയിൻ കോട്ടിട്ട് കൊണ്ട് പോകുന്നതാണ് നല്ലത്.
മഴ നനഞ്ഞാൽ നന്നായി തുടച്ചെടുക്കാനും ശ്രദ്ധിക്കണം. 3.
തണുപ്പുള്ള കാലാവസ്ഥയിലും വേണം ശ്രദ്ധ. അമിതമായി തണുപ്പുള്ള ദിവസങ്ങളിൽ അതിരാവിലെയുള്ള നടത്തം ഒഴിവാക്കണം.
ആവശ്യമെങ്കിൽ ഡോക്ടറെ സമീപിച്ച് സപ്ലിമെന്റുകളും വാങ്ങുന്നത് നല്ലതായിരിക്കും. ഈ സമയങ്ങളിൽ മൃഗങ്ങൾക്ക് പേശി വേദനകൾ ഉണ്ടാവാനും സാധ്യത കൂടുതലാണ്.
ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാവണം മൃഗങ്ങളെ വളർത്തേണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]