വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം
കൊച്ചി∙ കേരള കള്ളു വ്യവസായ ക്ഷേമനിധി ബോർഡിൽ 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർ ഓഗസ്റ്റ് 28ന് ഉള്ളിൽ വാർഷിക മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്. ഇപ്പോൾ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും ഈ മാസം എഐഐഎസ് സോഫ്റ്റ്വെയറിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
വെബ്സൈറ്റ് നിർമാണ പരിശീലനം
കാക്കനാട്∙ സ്വന്തമായി വെബ്സൈറ്റ് നിർമിക്കാൻ കലൂർ ഐഎച്ച്ആർഡി മോഡൽ ഫിനിഷിങ് സ്കൂളിൽ 15 ദിവസത്തെ പരിശീലനം ലഭിക്കും.
7356754239.
അംശാദായം 31 വരെ ഒടുക്കാം
കൊച്ചി∙ കേരള ഓട്ടമൊബീൽ വർക്ഷോപ് തൊഴിലാളി പദ്ധതിയിൽ അംഗങ്ങളായവർക്ക് അംശാദായം ഒടുക്കുന്നതിന് ജൂലൈ 31 വരെ സമയം അനുവദിച്ചു.
പ്രവേശനം ആരംഭിച്ചു
കൊച്ചി∙ അസാപ് കേരളയും ലിങ്ക് അക്കാദമി ഇന്ത്യയും ചേർന്നു നടത്തുന്ന ഡിപ്ലോമ ഇൻ പ്രഫഷനൽ അക്കൗണ്ടിങ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അക്കൗണ്ടിങ് മേഖലയിൽ പ്രായോഗിക പരിശീലനത്തിന് ഒപ്പം പരിശീലന സമയത്തു തന്നെ വിദേശ കമ്പനികളുടെ ഇന്റേൺഷിപ് പൂർത്തിയാക്കാനും അവസരമുണ്ട്.
9495999704.
ഉദ്യോഗാർഥികൾ ഒത്തുകൂടും
കൊച്ചി ∙ ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ് 535/2023) പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ കൂട്ടായ്മ 27നു 10.30നു മഹാരാജാസ് കോളജിലെ ഇംഗ്ലിഷ് ഹാളിൽ ചേരും.
പട്ടികയിൽ ഉൾപ്പെട്ടവർ പരിപാടിയിൽ പങ്കെടുക്കണമെന്നു സംഘാടകർ അറിയിച്ചു. 9446501374.
ശിൽപശാല 11ന്
കൊച്ചി∙ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം (ഐടിഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർതല ശിൽപശാല 11ന് രാവിലെ 10.30ന് എറണാകുളം സെന്റ് ജോസഫ്സ് കോളജ് ഓഫ് ടീച്ചർ ട്രെയ്നിങ് ഫോർ വിമനിൽ സംഘടിപ്പിക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.
ഫലം പ്രസിദ്ധീകരിച്ചു
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യു, എംഎസ്സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എംഎസ്സി (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എംഎ (സോഷ്യോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എംഎസ്ഡബ്ല്യു ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വെബ്സൈറ്റ്: www.ssus.ac.in
സ്പോട് അഡ്മിഷൻ
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിൽ എംഎ (ഇംഗ്ലിഷ്) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നാളെ 10.30നു നടത്തും. ഓപ്പൺ (ഒന്ന്), എസ്സി (2), എസ്ടി (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.
നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവരെയും പരിഗണിക്കും. പ്രവേശന പ്പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാകും പ്രവേശനം.
കംപ്യൂട്ടർ ക്ലാസ്
കൊച്ചി∙ സെന്റ് തെരേസാസ് കോളജിൽ മുതിർന്ന പൗരന്മാർക്കായുള്ള കംപ്യൂട്ടർ ക്ലാസിലേക്ക് 60 വയസ്സിനു മേൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും 10 വരെ റജിസ്റ്റർ ചെയ്യാം.
9605008659.
കായിക അധ്യാപകൻ
കൊച്ചി∙ ജില്ലാ പഞ്ചായത്തിനു കീഴിലെ സർക്കാർ സ്കൂളുകളിൽ കായിക അധ്യാപകരുടെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിപിഇഎഡ്/ എംപിഇഎഡ്.
സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 16 നു രാവിലെ 10 ന് ജില്ലാ പഞ്ചായത്തിൽ ഹാജരാകണം. 0484-2422227, 9447707474
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
കൊച്ചി∙ എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കരാറിൽ നിയമിക്കുന്നു.
ഇന്റർവ്യൂ 14 ന് രാവിലെ 11നു പ്രിൻസിപ്പലിന്റെ ഓഫിസിൽ. പ്രായപരിധി: 40.
വിദ്യാഭ്യാസ യോഗ്യത, വിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകർപ്പും ഫോട്ടോയും സഹിതം ഹാജരാക്കണം.
അങ്കണവാടി ഹെൽപർ
രാമമംഗലം∙ രാമമംഗലം പഞ്ചായത്തിലെ വാർഡ് 13 ലെ 88–ാം നമ്പർ കോരങ്കടവ് അങ്കണവാടിയിൽ ക്രഷ് ഹെൽപർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താംക്ലാസ്.
21നകം അപേക്ഷ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫിസറുടെ കാര്യാലയത്തിൽ എത്തിക്കണം.
ക്രഷ് വർക്കർ/ഹെൽപർ
അങ്കമാലി∙ കാഞ്ഞൂർ പഞ്ചായത്ത് വാർഡ് 8 ലെ 10-ാം നമ്പർ അങ്കണവാടി, കാലടി പഞ്ചായത്തിലെ വാർഡ് 15 ലെ 44-ാം നമ്പർ അങ്കണവാടി, തുറവൂർ പഞ്ചായത്തിലെ വാർഡ് 9 ലെ 62-ാം നമ്പർ അങ്കണവാടി, അങ്കമാലി മുനിസിപ്പാലിറ്റി വാർഡ് 8 ലെ 79 -ാം നമ്പർ അങ്കണവാടി എന്നിവിടങ്ങളിൽ ക്രഷ് വർക്കർ/ഹെൽപർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡി. ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ 14നകം അപേക്ഷ നൽകണം.
0484 2459255.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്
കൊച്ചി∙ ടൂറിസം വകുപ്പിനു കീഴിലുള്ള കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബവ്റിജ് സർവീസ്, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫിസ് ഓപ്പറേഷൻ, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ കോഴ്സുകൾ പഠിപ്പിക്കാൻ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. ലാബ് അറ്റൻഡന്റ് തസ്തികയിലും ഒഴിവുണ്ട്.
ജൂലൈ 11 വരെ അപേക്ഷിക്കാം. ബയോഡേറ്റ [email protected] എന്ന വിലാസത്തിൽ മെയിൽ ചെയ്യണം.
0484-2558385, 9188133492.
യോഗ ഇൻസ്ട്രക്ടർ
കൊച്ചി∙ സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംഎസ്സി യോഗയിൽ മിനിമം 50% മാർക്ക്.
ജൂലൈ 15നകം ഓൺലൈനിൽ അപേക്ഷിക്കണം. www.scolekerala.org.
0484-2377537, 89216 96013
ഫാം വർക്കർ
കൊച്ചി∙ മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ ഫാം വർക്കർ (ദിവസ വേതനം) നിയമനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 ലേക്കു നീട്ടി. മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിന്റെ ഓഫിസിൽ അപേക്ഷ സമർപ്പിക്കാം.
95260 41267.
ഹെൽപർ
വടവുകോട്∙ മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16ൽ പ്രവർത്തിക്കുന്ന 130–ാം നമ്പർ തട്ടാംമുകൾ അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് ഹെൽപർ നിയമനത്തിന് സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി.
ജൂലൈ 17നകം അപേക്ഷിക്കണം.
ക്രഷ് ഹെൽപർ
ഏലൂർ ∙ ഏലൂർ മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കം ക്രഷിൽ ഹെൽപർ നിയമനത്തിനു സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 19 വരെ.
വിവരങ്ങൾക്ക്: 91889 59719. ഇലഞ്ഞി∙ ഇലഞ്ഞി പഞ്ചായത്ത് വാർഡ് 6 ലെ 40–ാം നമ്പർ ആലപുരം അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിൽ ഹെൽപർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 10-ാം ക്ലാസ്.
അപേക്ഷകൾ 21നു മുൻപ് പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫിസറുടെ കാര്യാലയത്തിൽ എത്തിക്കണം.
അധ്യാപക ഒഴിവ്
പുത്തൻകുരിശ് ∙ ബ്രഹ്മപുരം ഗവ.
ജെബിഎസിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
8281491011. തൃപ്പൂണിത്തുറ ∙ ആർഎൽവി കോളജ്.
ലക്ചറർ ഇൻ വീണ – കൂടിക്കാഴ്ച നാളെ 11ന്, ലക്ചറർ ഇൻ വോക്കൽ – കൂടിക്കാഴ്ച 14നു 11ന്. പെരുമ്പളം ∙ പെരുമ്പളം ഗവ.
എച്ച്എസ്എസ്. ഹയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 11ന്. പെരുമ്പാവൂർ ∙ അല്ലപ്ര ഗവ.
യുപിഎസ്. എൽപിഎസ്ടി, യുപിഎസ്ടി അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 1 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]