
കോഴിക്കോട്∙ പണിമുടക്കിനെ വെല്ലുവിളിച്ചാൽ സ്വാഭാവിക പ്രതികരണമുണ്ടാകുമെന്നും പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് എവിടെയും കാര്യമായ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ സിഐടിയു സംസ്ഥാന പ്രസിഡന്റ്
.
ഇന്നു പണിയെടുക്കാന്‍ പാടില്ല. അഞ്ചു മാസമായി പണിമുടക്കിനായി തൊഴിലാളികള്‍ പ്രചാരണത്തിലാണ്.
അത്തരം തൊഴിലാളികളുടെ മുമ്പില്‍ പണിമുടക്കിനെ വെല്ലുവിളിച്ചെത്തിയാല്‍ സ്വാഭാവികമായി ചില പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാനുഷികമാണ്.
അതു മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ഇടതുപക്ഷ സർക്കാരിനു തൊഴിലാളി അനുകൂല നിലപാടാണുള്ളതെന്നും കൺവീനർ പറഞ്ഞു. ആശുപത്രി, വെള്ളം തുടങ്ങിയവയെല്ലാം പണിമുടക്കില്‍നിന്ന് ഒഴിവാക്കിയതാണ്.
ആശുപത്രിയില്‍ പോകുന്നവരെ തടയാന്‍ പാടില്ലെന്ന നിലപാടാണുള്ളത്. തൊഴിലാളി വിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെ നടത്തുന്ന സമരമുഖത്ത് യോജിച്ചു നില്ക്കാന് കഴിയുന്നവരുമായി യോജിക്കും.
അതിനു തയാറാണെങ്കില്‍ ബിഎംഎസ്സിനെയും ഒപ്പം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]