
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്താം.
∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല
ഒഴിവുകൾ കായികാധ്യാപകർ
ബുധനൂർ ∙ ഗവ.
എച്ച്എസ്എസിൽ കായികാധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. നാളെ ഉച്ചയ്ക്ക് 2ന് സ്കൂളിൽ അഭിമുഖം നടക്കും. തിരുവൻവണ്ടൂർ ∙ ഗവ.
എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായിക അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.അഭിമുഖം നാളെ 11 ന്. 9447775897.
ഗെസ്റ്റ് അധ്യാപകർ
വെൺമണി ∙ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി സീനിയർ, ഫിസിക്സ് ജൂനിയർ, കൊമേഴ്സ് ജൂനിയർ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
11 രാവിലെ 11 ന് കൂടിക്കാഴ്ച. 9447460281.
അസിസ്റ്റന്റ് പ്രഫസർ
ആലപ്പുഴ ∙ കേപ്പിന്റെ പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിൽ മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രഫസർമാരെ താത്കാലികമായി നിയമിക്കുന്നു.
യോഗ്യത– എംഎസ്സി മാത്തമാറ്റിക്സും നെറ്റും (നെറ്റ് ഉള്ളവരുടെ അഭാവത്തിൽ എംഎസ്സി യോഗ്യതയുള്ളവരെ പരിഗണിക്കും). ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 18നു രാവിലെ 10നു കോളജിൽ എത്തണം.
ഫോൺ: 0477 2267311, 98465 97311. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]