
ഏനാമാക്കൽ ∙ കാഞ്ഞാണി – ചാവക്കാട് മരാമത്ത് റോഡിൽ ഏനാമാക്കൽ പള്ളിക്ക് മുൻപിലുള്ള കുപ്പിക്കഴുത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഒരു സമയം ഒരു വാഹനത്തിന് മാത്രമേ ഇതിലൂടെ കടന്നു പോകാനാകൂ.
ഇരു വശത്തും വീടും മതിലുകളുമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടു.
ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നുപോകാൻ കഴിയാത്ത രീതിയിലാണ് കുരുക്ക്.
ഏകദേശം 100 മീറ്റർ ദൂരത്തിൽ മാത്രമാണ് കുപ്പിക്കഴുത്ത്.
ഇത് പൊളിച്ച് നീക്കി റോഡ് വീതി കൂട്ടി കുരുക്ക് ഒഴിവാക്കാൻ നടപടി തുടങ്ങിയിട്ട് 20 വർഷമായി. മാറി മാറി വരുന്ന എംഎൽഎ മാർ ഫണ്ട് വകയിരുത്തും.
സർവേകളും റോഡ് അളന്ന് തിട്ടപ്പെടുത്തലും പതിവ് കാഴ്ചകളായി. സമീപത്തുള്ള ഭൂവുടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകാത്തതാണ് പ്രശ്നം.
പടിഞ്ഞാറ് ഭാഗത്ത് മതിൽ മഴയിൽ കുതിർന്ന് വീഴാറായി. യാത്രക്കാർക്ക് അപകട
ഭീഷണി നേരിടുന്നതിനെ തുടർന്ന് മതിൽ പൊളിച്ച് നീക്കാൻ വെങ്കിടങ്ങ് പഞ്ചായത്ത് സ്ഥലം ഉടമയ്ക്ക് നിർദേശം നൽകിയെങ്കിലും നടപടിയായിട്ടില്ല.ഒട്ടേറെ കുട്ടികൾ പഠിക്കുന്ന ഏനാമാക്കൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് സമീപമാണ് ഇൗ ദുരവസ്ഥ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]