
പത്തനംതിട്ട∙ നിരന്തരമായ റോഡ് അപകടങ്ങളിലൂടെ മോട്ടർ വാഹന വകുപ്പിന്റെ ബ്ലാക് സ്പോട്ടായി മാറിയ വാര്യാപുരത്ത് തുരങ്കപ്പാത വരുമോ ?. യാത്രക്കാരും ഇലന്തൂർ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉന്നയിക്കുന്ന ചോദ്യമാണിത്.ടികെ റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായ വാര്യാപുരത്തു തുരങ്കപ്പാത നിർമിച്ച് അപകടങ്ങൾ ഒഴിവാക്കാൻ 2019ൽ സർക്കാർ 10 കോടി രൂപ അനുവദിച്ചു. വിദഗ്ധ സംഘം എത്തി സർവേ നടത്തി.
തോട്ടുപുറം ദിശയിൽ നിന്ന് 35 മീറ്റർ തുരന്നാൽ തൂക്കുപാലം ദിശയിൽ എത്താൻ കഴിയുമെന്നാണു സർവേയിൽ കണ്ടെത്തിയത്. വിശദമായ സ്കെച്ചും പ്ലാനും തയാറാക്കി.
തുരങ്കപ്പാത കടന്നുപോകുന്ന ഭാഗത്തിന് അടയാളങ്ങളും രേഖപ്പെടുത്തി. പാത നിർമിക്കുമ്പോൾ 3 വീടുകൾ ഒഴിപ്പിക്കേണ്ടി വരുമെന്നും കണ്ടെത്തി.
6 വർഷമായിട്ടും തുടർനടപടികൾ ഒന്നുമായില്ല.
തുരങ്കപ്പാത വരുമന്നു പ്രഖ്യാപനം നടത്തിയ സ്ഥലം എംഎൽഎ ഇന്ന് മന്ത്രിയാണ്. ടികെ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട
പദ്ധതികളിലൊന്നും ഇപ്പോൾ വാര്യാപുരം അപകട വളവ് ഒഴിവാക്കുന്ന പ്രഖ്യാപനങ്ങൾ കാണാനില്ല.
ചെറുതും വലുതുമായ അപകടങ്ങളിൽ 20 പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പൊലീസുകാരും പ്രതിയും ഉൾപ്പെടെ 4 പേർ ഇവിടെ മരിച്ചു. ബസുകൾ കൂട്ടിയിടിച്ചും വാഹനങ്ങൾ മറിഞ്ഞും അപകടങ്ങൾ ഉണ്ടായി. തുടർന്നാണു ബ്ലാക് സ്പോട്ടായി പ്രഖ്യാപിച്ചത്.
എസ് വളവ്, അപകടവഴി
‘ എസ്’ വളവും കയറ്റവും ഇറക്കവുമാണു വാര്യാപുരത്ത് അപകടം ഉണ്ടാക്കുന്നത്. സംസ്ഥാനത്തെ അപകട
മേഖലകൾ സംബന്ധിച്ചു നാറ്റ്പാക് പഠനം നടത്തി മോട്ടർ വാഹന വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലാണു വാര്യാപുരം ബ്ളാക് സ്പോട്ടായത്. തിരുവല്ല – കുമ്പഴ റോഡ് (32 കിമീ) ദൂരമാണുള്ളത്. വാര്യാപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടായിട്ടുള്ളതു മഞ്ഞാടി വളവ്, കറ്റോട് പാലം, തോട്ടഭാഗം ജംക്ഷൻ , ഇരവിപേരൂർ മേഖല, മുട്ടുമൺ, ചുരുളിക്കോട് തുടങ്ങിയ മേഖലകളിലാണ്.
എസ് വളവ്, അപകടവഴി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]