
കോന്നി ∙ മുകളിൽ നിന്നുള്ള പാറയിടിച്ചിൽ മൂലം ദേശീയ ദുരന്തനിവാരണ സേനയ്ക്കു പോലും ഒന്നും ചെയ്യാൻ കഴിയാത്ത വിധം സങ്കീർണമായ അപകടമേഖലയായി കോന്നി പയ്യനാമൺ ചെങ്കുളം ക്വാറി. രക്ഷാപ്രവർത്തനത്തിന് വലിയ ക്രെയിൻ എത്തിക്കാൻ വൈകി.
സുരക്ഷിതമല്ലാത്ത വഴിയും വൈദ്യുതി ലൈനുകളും തടസ്സമായി നിലനിൽക്കുന്നു. രക്ഷാപ്രവർത്തനത്തിനുപോലും സൗകര്യമില്ലാത്തവിധം പ്രവർത്തിക്കുന്ന പാറമടകൾക്ക് എങ്ങനെ സർക്കാർ വകുപ്പുകൾ അനുമതി നൽകിയെന്ന ചോദ്യമാണ് ഉയരുന്നത്.
പാറമടകൾക്കും മറ്റു സ്ഥാപനങ്ങൾക്കും അനുമതി നൽകുമ്പോൾ അഗ്നിരക്ഷാസേനയുടെ എൻഒസി ആവശ്യമാണ്.
കാലാകാലങ്ങളിൽ ഇവിടത്തെ അപകട സാധ്യത കണക്കിലെടുത്ത് പരിശോധന നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതുണ്ട്.
ഇവിടെ ഇതും നടന്നിട്ടില്ലെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥ തെളിയിക്കുന്നത്. ജില്ലാ–താലൂക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം തന്നെ സംശയത്തിന്റെ നിഴലിലാക്കുന്ന രക്ഷാപ്രവർത്തനത്തിനിടെ പലതവണ പാറ ഇടിഞ്ഞു വീണു.
തലനാരിഴയ്ക്കാണ് അഗ്നിരക്ഷാസേനാംഗങ്ങൾ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]