
കൊടുങ്ങല്ലൂർ ∙ പുല്ലൂറ്റ് മുരിങ്ങാത്തുരുത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പികൾ പുഴയിൽ മുട്ടുന്ന വിധം അപകടകരമായി താഴ്ന്ന നിലയിൽ. ഏറ്റവും ഭീഷണി നേരിടുന്നത് ഉൾനാടൻ മത്സ്യ തൊഴിലാളികളാണ്.
പുല്ലൂറ്റ് – കൃഷ്ണൻ കോട്ട ബണ്ടിലാണ് പുഴയിൽ വെള്ളത്തോടു ചേർന്നു വൈദ്യുതക്കമ്പികൾ താഴ്ന്നു കിടക്കുന്നത്.
കനത്ത കാറ്റിലും മഴയിലും പോസ്റ്റ് ഒടിഞ്ഞതാണ് കമ്പികൾ താഴാൻ കാരണം. മുരിങ്ങാത്തുരുത്തിൽ നേരത്തെ വീടുകൾ ഉണ്ടായിരുന്നു.
ഇൗ വീടുകളിലേക്ക് വൈദ്യുതി വിതരണം ചെയ്തിരുന്നത് ബണ്ടിലൂടെയുള്ള കെഎസ്ഇബി ലൈൻ വഴിയാണ്. വീടുകളിൽ ആൾ താമസം ഇല്ലാതായതോടെ ഇവിടേക്കുള്ള വൈദ്യുതി വിതരണം നിർത്തി.
പുത്തൻവേലിക്കര കെഎസ്ഇബി സെക്ഷന്റെ കീഴിലാണിവിടം.
പിന്നീട് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കേണ്ടി വരുമെന്നതിനാൽ ലൈൻ മാറ്റിയിട്ടില്ല.
എന്നാൽ, തുരുത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യാത്തതിനാൽ ലൈൻ ശ്രദ്ധിക്കാറില്ല. ഇതോടെ ആണ് മത്സ്യ തൊഴിലാളി വള്ളങ്ങൾക്കു ഭീഷണിയായി വൈദ്യുതക്കമ്പികൾ താഴ്ന്നു നിൽക്കുന്നത്. തൊഴിലാളികൾ പതിവായി മീൻപിടിക്കാൻ ഇതുവഴി ആണു പോകുന്നത്.
താഴ്ന്നു കിടക്കുന്ന കമ്പികളിൽ കുടുങ്ങിയും അപകടത്തിനു സാധ്യതയേറെയാണ്. വൈദ്യുതക്ക മ്പികൾ അഴിച്ചു മാറ്റാൻ കെഎസ്ഇബി അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ തയാറായില്ല. പുഴയിലേക്ക് താഴ്ന്നു നിൽക്കുന്ന വൈദ്യുതി കമ്പികൾ ഉടൻ നീക്കം ചെയ്യണമെന്നു മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന കമ്മിറ്റി അംഗം പാത്രക്കടവിൽ സജീവൻ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]