
രാജകുമാരി∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ദേശീയപാത അതോറിറ്റി മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഭാഗത്ത് അനധികൃത നിർമാണം നടത്തുന്നുവെന്ന എറണാകുളം ആസ്ഥാനമായ എൻജിഒ സംഘടന നൽകിയ പരാതിയിലാണ് നടപടി.
അതേസമയം ദേശീയപാത നിർമാണം അനുമതിയില്ലാതെയാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകൻ സമർപ്പിച്ച ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കും. നേര്യമംഗലം മുതൽ വാളറ വരെയുള്ള വനഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ചു റോഡ് നിർമിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയില്ലാതെയാണെന്നു വ്യക്തമാക്കിയാണു പരിസ്ഥിതി പ്രവർത്തകനായ എം.എൻ.ജയചന്ദ്രൻ കോടതിയെ സമീപിച്ചത്.
നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്തു വനം വകുപ്പിന് അവകാശമില്ലെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇൗ ഭാഗത്തെ റോഡ് വികസനത്തിൽ ഇടപെടാനോ, തടയാനോ സിസിഎഫ്, മൂന്നാർ ഡിഎഫ്ഒ എന്നിവർക്കും അവരുടെ ഉദ്യോഗസ്ഥർക്കും അധികാരമില്ലെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥി കിരൺ സിജു ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
വികസനം അട്ടിമറിക്കാൻ നീക്കമെന്ന് കർഷക സംഘടനകൾ
ദേശീയപാത 85ന്റെ വികസനം അട്ടിമറിക്കാൻ വനം വകുപ്പിന്റെ ഒത്താശയോടെ ചില വ്യക്തികളും പരിസ്ഥിതി സംഘടനകളും ശ്രമം നടത്തുന്നതായി കർഷക സംഘടനകൾ. സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് യഥാർഥ വസ്തുതകൾ കോടതിയെ ധരിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചു.
ചീഫ് സെക്രട്ടറിക്കും, റവന്യു, പൊതുമരാമത്ത് വകുപ്പുകൾക്കും വേണ്ടി കോടതിയിൽ മറുപടി നൽകുന്നതു വനംവകുപ്പ് പ്ലീഡർ മാത്രമാണെന്നത് ആശങ്ക സൃഷ്ടിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]