
‘അത് പറയാൻ മന്ത്രിക്ക് അധികാരമില്ല; നാളെ കെഎസ്ആർടിസി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാം’
കോഴിക്കോട് ∙ കെഎസ്ആർടിസി യൂണിയനുകൾ അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി.രാമകൃഷ്ണൻ. കെഎസ്ആർടിസി തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ല.
നാളെ ആരെങ്കിലും കെഎസ്ആർടിസി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുമെന്നറിയിച്ച് മാനേജിങ് ഡയറക്ടർക്ക് നേരത്തെ നോട്ടിസ് നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ മന്ത്രിയുടെ ഓഫിസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകും. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരം.
അത് കെഎസ്ആർടിസി ജീവനക്കാരെയും ബാധിക്കുന്നതാണ്. ബസുകള്‍ നാളെ തെരുവിലിറങ്ങുന്ന പ്രശ്നമില്ല.
പണിമുടക്കില്‍ ആര്‍ക്കും വിയോജിപ്പില്ല.
മന്ത്രി അങ്ങനെ പറയാന്‍ പാടില്ലാത്തതാണ്.
അദ്ദേഹം അല്ല കെഎസ്ആര്‍ടിസിയുടെ മാനേജ്മെന്റ്. മന്ത്രിക്കല്ല നോട്ടിസ് നല്‍കുക.
കെഎസ്ആര്‍ടിസി എംഡിക്കാണ്. വിഷയത്തിന്റെ ഗൗരവം മന്ത്രി മനസ്സിലാക്കിയിട്ടില്ല.
കേരളത്തിലെ പ്രശ്നത്തിനല്ല പണിമുടക്ക്. കേരളത്തിലെ തൊഴിലാളികള്‍ സന്തുഷ്ടരാകുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന സമീപനത്തിന്റെ ഭാഗമാണ്.
കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയാണ് പണിമുടക്കുന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ സഹകരിക്കണമെന്നും കടകൾ തുറക്കരുതെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]